കേരളം

കേരള പൊലീസിനെ നിയന്ത്രിക്കുന്നത് കുമ്മനമോ പിണറായിയോ; പരിഹാസവുമായി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള പൊലീസിനെ നിയന്ത്രിക്കുന്നത് കുമ്മനം രാജശേഖരനാണോയെന്ന പരിഹാസവുമായി വി.ടി.ബല്‍റാം എംഎല്‍എ. തലശേരിയില്‍ കോടിയേരി പങ്കെടുത്ത യോഗത്തിന് നേരെയുണ്ടായ ബോംബേറില്‍ പ്രതികളായ ബിജെപിക്കാരെ പൊലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിയാത്തത് ചൂണ്ടിക്കാട്ടിയായിരുന്നു ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 

കോടിയേരിയെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച പ്രതികളായ ആറ് ബിജെപി പ്രവര്‍ത്തകരെ സംഭവം കഴിഞ്ഞ് മാസങ്ങളായിട്ടും ഇതുവരെ സംസ്ഥാന പൊലീസിന് അറസ്റ്റ് ചെയ്യാന്‍ പോലും കഴിഞ്ഞിട്ടില്ലെന്ന് ബല്‍റാം പറയുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് ബല്‍റാം സഭയില്‍ മുഖ്യമന്ത്രിയോട് ഉന്നയിച്ച ചോദ്യത്തിന് ലഭിച്ച രേഖാമൂലമുള്ള മറുപടിയും ബല്‍റാം ഫേസ്ബുക്ക് പോസ്റ്റിനൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്.

കോടിയേരിക്ക് നേരെ ജനുവരി 26നുണ്ടായ ബോംബെറുമായി ബന്ധപ്പെട്ട് ന്യൂമാഹി പൊലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 69/17 പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, കേസില്‍ ആറ് പ്രതികളാണ് ഉള്ളതെങ്കിലും ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ വ്യക്തമാക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി