കേരളം

മിഷേലിന്റെ മരണം: ദൃക്‌സാക്ഷികളില്ലാതെ ക്രൈംബ്രാഞ്ച് കുഴങ്ങുന്നു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മൃതദേഹം കൊച്ചിക്കായലില്‍ കണ്ടെത്തിയ കേസില്‍ ദൃക്‌സാക്ഷികളില്ലാതെ അന്വേഷണസംഘം പ്രതിസന്ധിയില്‍. മിഷേല്‍ ഗോശ്രീ പാലത്തില്‍ നിന്ന് കായലിലേക്ക് ചാടിയതായേക്കാമെന്നാണ് ഇതുവരെയുള്ള സൂചന. എന്നാല്‍ പാലത്തില്‍ നിന്നും മിഷേല്‍ താഴേക്ക് ചാടുന്നത് കണ്ടതായി ഇതുവരെ ആരും റിപ്പോര്‍ട്ട് ചെയ്തട്ടില്ല. 

രാത്രി ഏഴേമുക്കാലോടെ തിരക്കേറിയ ഗോശ്രീ രണ്ടാം പാലത്തിനു മുകളില്‍ മിഷേലിനെ കണ്ടതായുള്ള സാക്ഷി മൊഴി മാത്രമാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ചിന്റെ പക്കലുള്ളത്. ഹൈക്കോടതി ജംഗ്ഷനില്‍ നിന്ന് ഗോശ്രീ പാലത്തിന്റെ ഭാഗത്തേക്ക് മിഷേല്‍ വേഗത്തില്‍ നടക്കുന്നതാണ് ഏറ്റവും അവസാനം കിട്ടിയ സിസിടിവി ദൃശ്യം. നടപ്പാതയില്ലാത്ത ഭാഗത്തുവെച്ചാണ് ദൃക്‌സാക്ഷി അമല്‍ മിഷേലിനെ കാണുന്നതും. ഈ തിരക്കേറിയ സമയത്ത് മിഷേല്‍ താഴേക്ക് ചാടിയതെങ്കില്‍ ഏതെങ്കിലും യാത്രക്കാര്‍ ഇത് കണ്ടിട്ടുണ്ടാകണം. അങ്ങനെയൊരു ദൃസാക്ക്ഷിയുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ അന്വേഷിക്കുന്നത്.

ഇനി മിഷേല്‍ കായലിലേക്ക് ചാടിയെന്നു കരുതുന്ന സമയത്ത് ഗോശ്രീ രണ്ടാം പാലം വഴി കടന്നുപോയ ആളുകളെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ വെച്ചു കണ്ടെത്തുക എന്നതാണ് അന്വേഷണ സംഘത്തിനു ചെയ്യാന്‍ കഴിയുന്നത്. അല്ലെങ്കില്‍ ആരെങ്കിലും സ്വമേധയാ സാക്ഷിപറയണം. അതേസമയം മിഷേലിന്റെ മരണവുമായി ബന്ധപ്പെട്ട് ആത്മഹത്യാ പ്രേരണക്കുറ്റത്തിന് അറസ്റ്റിലായ ക്രോണിന്‍ അലക്‌സാണ്ടറുടെ കസ്റ്റഡി കാലാവധി 24ന് അവസാനിക്കുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു