കേരളം

പ്രവേശനം റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി കണ്ണൂര്‍ മെഡിക്കല്‍ കോളജ് 

സമകാലിക മലയാളം ഡെസ്ക്

മെഡിക്കല്‍ പ്രവേശനം റദ്ദാക്കിയ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് ഇന്ന് സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. ഒരു മെഡിക്കല്‍ കോളജിന്റെ സാഹചര്യം മാത്രം കണക്കിലെടുത്താണ് മറ്റു ഹര്‍ജികളിലും സുപ്രീം കോടതി ഒരേ തീരുമാനമെടുത്തത്. അതിനാല്‍ എല്ലാ രേഖകളും പരിശോധിച്ച് ഈ വര്‍ഷത്തെ പ്രവേശനം ശരിവെക്കണം എന്നാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജിന്റെ ആവശ്യം. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കണ്ണൂര്‍ മെഡിക്കല്‍ കോളജിന് വേണ്ടി ഹാജരാകുക. 

ഇന്നലെ കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജുകളുടെ മെഡിക്കല്‍ സീറ്റുകളിലേക്കുള്ള പ്രവേശനം റദ്ദാക്കി കൊണ്ട് കോടതി ഉത്തരവിട്ടിരുന്നു. 180 എംബിബിഎസ് സീറ്റുകളുടെ പ്രവേശനമാണ് റദ്ദാക്കിയത്. ഇതില്‍ 150 സീറ്റുകള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളജിലേയും 30 എണ്ണം കരുണ മെഡിക്കല്‍ കോളജിലേയുമാണ്. പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ അയോഗ്യരാക്കിയത് സംബന്ധിച്ച് കോളജുകളും വിദ്യാര്‍ത്ഥികളും നല്‍കിയ ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി സുപ്രധാന തീരുമാനം കൈക്കൊണ്ടത്‌കോളജിനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് സുപ്രീം കോടതി പറഞ്ഞു. രേഖകളില്‍ കൃത്രിമം കാട്ടിയത് ഞെട്ടിക്കുന്നതാണെന്ന് സുപ്രീം കോടതി വിലയിരുത്തി.ജയിംസ് കമ്മിറ്റി അംഗീകരിച്ച 30 വിദ്യാര്‍ത്ഥികള്‍ക്ക് അടുത്ത വര്‍ഷം പ്രവേശനം നല്‍കണം. സുപ്രീം കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത