കേരളം

കുണ്ടറയിലെ പതിനാലുകാരന്റെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കുണ്ടറയില്‍ പതിനാലുകാരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. നേരത്തെ കൊട്ടാരക്കര ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ട് റൂറല്‍ എസ്പി തള്ളി. ഡിവൈഎസ്പി കൃഷ്ണകുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടിയാണ് എസ്പി റിപ്പോര്‍ട്ട് തള്ളിയത്. ഇതിന് പിന്നാലെയാണ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരിക്കുന്നത്. 

പുനരന്വേഷണം നടത്തേണ്ട സാഹചര്യങ്ങളോ വിശദാംശങ്ങളോ ഡിവൈഎസ്പി നല്‍കിയ റിപ്പോര്‍ട്ടിലില്ല. വിശദമായ റിപ്പോര്‍ട്ട് ഉടനെ സമര്‍പ്പിക്കണമെന്നും റൂറല്‍ എസ്പി നിര്‍ദേശിച്ചിട്ടുണ്ട്. 2010ലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പതിനാലുകാരന്റേത് ആത്മഹത്യയാണെന്ന് വ്യക്തമാക്കിയാണ് ഡിവൈഎസ്പി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം