കേരളം

കൊല്ലം ചിന്നക്കടയില്‍ വന്‍ തീപിടുത്തം; 10 കടകള്‍ കത്തിനശിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം നഗരത്തിലെ ചിന്നക്കടയില്‍ വന്‍ തീപിടുത്തം. രാവിലെ നാലരയോടെയാണ് തീപിടുത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഫയര്‍ഫോഴ്‌സിന്റെ 18 യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടമുണ്ടായാതായി കണക്കാക്കുന്നു.

രാവിലെ 4.30 ഓടെയാണണ് തീപിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചന. പായിക്കട റോഡിലെ കടകളാണ് കത്തിനശിച്ചത്. 5 തുണിക്കടകളും ഒരു ഫര്‍ണീച്ചര്‍ കടയും പൂര്‍ണമായും കത്തിനശിച്ചു. പഴയനിര്‍മ്മാണ രീതിയുലുള്ള കെട്ടിടങ്ങളായത് തീ പടര്‍ന്ന് പിടിക്കാന്‍ കാരണമായി. ഇടുങ്ങിയ റോഡുകള്‍ ആയത് കൊണ്ട് തന്നെ ഫയര്‍ഫോഴ്‌സ് യൂണി്റ്റ് എത്താന്‍ വൈകിയതും തീ പടര്‍ന്ന് പിടിക്കാന്‍ ഇടയായെന്നാണ് നാട്ടുകാരുടെ ആരോപണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്