കേരളം

മലപ്പുറം ഉപതെരഞ്ഞെടുപ്പ് വഴി മാണി യുഡിഎഫിലേക്ക് തിരികെവരുമോ?

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്ക്കും പിന്നാലെ കെഎം മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പുതിയ കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. യുഡിഎഫിന്റെ പ്രധാനപ്പെട്ട ഘടകമാണ് മാണിയെന്ന് അദ്ദേഹം പറഞ്ഞു. മാണി എത്തിയാല്‍ യുഡിഎഫ് കൂടുതല്‍ ശക്തമാകും. യുഡിഎഫിന്റെ ശക്തിദുര്‍ഗങ്ങളില്‍ ഒന്നാണ് മാണി സാര്‍. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

എന്നാല്‍ മടങ്ങിവരവിനെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ ആദ്യം പ്രതികരിക്കട്ടേ എന്നാണ് കെഎം മാണിയുടെ നിലപാട്. മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കെഎം മാണി പ്രചരണത്തിലേക്ക് ഇറങ്ങിയിരിക്കുകായണ്. മലപ്പുറം ഉപതെരഞ്ഞെടുപ്പ് വഴി യുഡിഎഫിലേക്ക് തിരികെ വരാനുള്ള മാണിയുടെ നീക്കമായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഇന്ന് കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി കേരളാ കോണ്‍ഗ്രസ് കണ്‍വന്‍ഷന്‍ നടത്തും. നാല് മണിക്കാണ് കണ്‍വന്‍ഷന്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

പേര് മാറ്റം 4 തവണ... 3 വട്ടവും കിരീടം!

നീതി തേടി രോഹിത് വെമുലയുടെ അമ്മ, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ കണ്ടു, വീണ്ടും അന്വേഷണമെന്ന് ഉറപ്പ്

ചൂട് ശമിക്കാൻ നല്ല കട്ട തൈര്; പതിവാക്കിയാൽ പ്രമേഹവും കാൻസർ സാധ്യതയും കുറയ്‌ക്കും

തൊഴിലുറപ്പിന്റെ കരുത്തില്‍ ഇനി കണ്ടല്‍ ചെടികളും വളരും; തുടക്കം കവ്വായി കായല്‍തീരത്ത്