കേരളം

ഫോണ്‍കെണിയില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ മംഗളം ചാനലിലേക്ക് മാര്‍ച്ച് നടത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുന്‍ മന്ത്രി എകെ ശശീന്ദ്രന്റെ രാജിയിലേക്ക് നയിച്ച ഫോണ്‍ വിവാദത്തില്‍ പ്രതിഷേധിച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍ മംഗളം ചാനലിലേക്ക് മാര്‍ച്ച് നടത്തി. മംഗളം ചാനല്‍ സംപ്രേഷണം ചെയ്ത ശബ്ദശകലങ്ങള്‍ അടങ്ങിയ വാര്‍ത്ത, വനിതാ മാധ്യമ പ്രവര്‍ത്തകരെയടക്കം അവഹേളിക്കുന്നതാണെന്നും പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടി. ഫോണ്‍കെണി ചാനലിലെ മാധ്യമ പ്രവര്‍ത്തക സ്വയം ഏറ്റെടുത്തതാണെന്ന ചാനല്‍ മേധാവിയുടെ പ്രതികരണത്തിനുമെതിരെയാണ് പ്രതിഷേധിച്ചത്.

നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയയുടെ ആഭിമുഖ്യത്തിലായിരുന്നു ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ തിരുവനന്തപുരം മംഗളം ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. മാപ്പ് വേണ്ട, മാന്യത മതി, വനിതാ മാധ്യമ പ്രവര്‍ത്തകയായതില്‍ അഭിമാനിക്കുന്നു, ഞങ്ങള്‍ മംഗളം അല്ല തുടങ്ങിയ പോസ്റ്ററുകള്‍ കൈയിലേന്തിയായിരുന്നു പ്രകടനം. വി ആര്‍ നോട്ട് മംഗളം, പ്രൗഡ് ടു ബി വിമണ്‍ ജേണലിസ്റ്റ് തുടങ്ങിയ പോസ്റ്ററുകള്‍ പിടിച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത