കേരളം

ശശീന്ദ്രന്റെ രാജി ധാര്‍മികമായി വിജയിച്ചെന്ന് ഉഴവൂര്‍ വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശശീന്ദ്രന്റെ രാജി ധാര്‍മികമായി വിജയിച്ചെന്ന് ഉഴവൂര്‍ വിജയന്‍. ശശീന്ദ്രന്‍ രാജിവെച്ച ഒഴിവില്‍ തോമസ് ചാണ്ടിയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിക്ക് കത്ത് കൈമാറി. രാവിലെ മുഖ്യമന്ത്രിയുമായി അഞ്ചു മിനിറ്റ് നീണ്ടുനില്‍ക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കത്ത് കൈമാറിയത്. 

ഈ സാഹചര്യത്തില്‍ ഉചിതമായ തീരുമാനം മുഖ്യമന്ത്രി എടുക്കട്ടേയെന്നാണ് എന്‍സിപിയുടെ തീരുമാനം. പുതിയ മന്ത്രിയെ തെരഞ്ഞെടുക്കുന്ന കാര്യത്തില്‍ എന്‍സിപിയില്‍ ആശയക്കുഴപ്പമില്ലെന്നും ഉഴവൂര്‍ വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം വീണ്ടും മന്ത്രിയാകാനുള്ള ചിന്ത ഇപ്പോഴില്ലെന്ന് എകെ ശശീന്ദ്രന്‍ പറഞ്ഞു. താനൊരു പരാതിക്കാരനല്ലെന്നും കുടുക്കിയവര്‍ക്കെതിരെ പരാതി നല്‍കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി