കേരളം

പൊളിച്ചത് കള്ളന്റെ കുരിശ്: കാനം; ത്യാഗത്തിന്റെ കുരിശായി വ്യാഖ്യാനിക്കേണ്ടെന്ന് താക്കീതും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാപ്പാത്തിച്ചോലയില്‍ പൊളിച്ചത് കള്ളന്റെ കുരിശാണെന്ന് കാനം. ത്യാഗത്തിന്റെ കുരിശായി ഇതിനെ ആരും വ്യാഖ്യാനിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയനു മറുപടിയായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
മൂന്നാറില്‍ കുരിശു തകര്‍ത്ത സംഭവം കേരളത്തെയും സര്‍ക്കാരിനെയും തകര്‍ക്കാനുള്ള ഗൂഢാലോചനയായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം മലപ്പുറത്ത് സിപിഎം മേഖലാ പ്രവര്‍ത്തകയോഗത്തില്‍ പറഞ്ഞിരുന്നു. അതിനു മറുപടിയുമായാണ് ആദ്യം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനും പിന്നാലെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും എത്തിയത്.
കൈയ്യേറ്റത്തിന്റെ കുരിശാണ് പാപ്പാത്തിച്ചോലയില്‍ പൊളിച്ചത്. സിപിഐ ശരിയുടെ പക്ഷത്തു നില്‍ക്കുന്ന പാര്‍ട്ടിയാണ്. കുരിശുപൊളിച്ച ദിവസം ഇതിനെ ആരും ന്യായീകരിച്ചില്ലെന്നും കാനം പറഞ്ഞു.
പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതില്‍ ഉദ്യോഗസ്ഥരുടെ പങ്കില്‍ ദുരൂഹതയുണ്ടെന്നും അതുകൊണ്ടാണ് ബന്ധപ്പെട്ടവരെ അറിയിക്കാതെ നിരോധനാജ്ഞ പ്രഖ്യാപിച്ച് പൊളിക്കാന്‍ തുടങ്ങിയതും എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ ഗൂഢാലോചനയില്ലെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രതികരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ