കേരളം

മലയാളം ഇന്നുമുതല്‍ ശരിക്കും "ഔദ്യോഗിക ഭാഷ"; സര്‍ക്കാര്‍ ഓഫീസുകളില്‍ മലയാളം മാത്രം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മലയാളം ഔദ്യോഗിക ഭാഷയെന്നത് ഇന്ന് മുതല്‍ വെറും പ്രയോഗം മാത്രമല്ല. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഓഫീസുകളില്‍ ഉത്തരവുകളും, സര്‍ക്കുലറുകളും, കത്തുകളുമെല്ലാം ഇനി മലയാളത്തിലായിരിക്കും. മലയാളം നിര്‍ബന്ധമാക്കിയുള്ള നിയമം ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളിലെല്ലാം ഇനി മലയാളം നിറഞ്ഞു നില്‍ക്കും. ഉത്തരവുകളും സര്‍ക്കുലറുകളുമെല്ലാം മലയാളത്തില്‍ വേണം എന്നതിന് പുറമെ ഉദ്യോഗസ്ഥരുടെ പേര്, പദവി, എന്നിങ്ങനെയുള്ള ഓഫീസ് ബോര്‍ഡുകളും മലയാളത്തിലാകും. 

ഇതുകൂടാതെ ഉദ്യോഗസ്ഥരുടെ പദവിയും പേരും അടങ്ങുന്ന തസ്തിക മുദ്രകളും, ഓഫീസ് മുദ്രകളും മലയാളത്തില്‍ വേണം. എന്നാല്‍ സുപ്രീംകോടതി, ഹൈക്കോടതിു, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിദേശ രാജ്യങ്ങള്‍ എന്നിവടങ്ങളിലേക്കുള്ള കത്തിടപാടുകള്‍ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത