കേരളം

സെന്‍കുമാറിനെതിരെ ജി സുധാകരന്‍; സുപ്രീം കോടതിയില്‍ റിട്ട് സമര്‍പ്പിക്കാനുള്ള അധികാരം സര്‍ക്കാരിന് ഉണ്ട്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. തെരഞ്ഞെടുപ്പ് സമയത്ത് യുഡിഎഫിനായി വോട്ട് പിടിച്ചയാളാണ് സെന്‍കുമാറെന്ന് ജി സുധാകരന്‍ പറഞ്ഞു. സര്‍ക്കാരിനെ വെല്ലുവിൡക്കാന്‍ ആരെയും അനുവദിക്കില്ല. സര്‍ക്കാരിന് ഒരു തരത്തിലും ഭീഷണിയായിരുന്നില്ലെ സെന്‍കുമാറെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ മന്ത്രിസഭയില്‍ തനിക്കെതിരെ സെന്‍കുമാര്‍ ചെയ്തത് ഇപ്പോള്‍ പറയുന്നില്ല. സുപ്രീം കോടതിയില്‍ റിട്ട് സമര്‍പ്പിക്കാനുള്ള അധികാരം സര്‍ക്കാരിന് ഉണ്ടെന്ന കാര്യം മറക്കേണ്ടയെന്നും സെന്‍കുമാര്‍ ഓര്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു.

സെന്‍കുമാറിനെ അനുനയിപ്പിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സുധാകരന്റെ പരാമര്‍ശം. സെന്‍കുമാര്‍ ഡിജിപിയായി ചുമതലയേല്‍ക്കുന്ന കാര്യത്തില്‍ ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു