കേരളം

സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കില്ല; കെഎസ്ആര്‍ടിസി സമരം പിന്‍വലിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍ രണ്ട് ദിവസമായി തുടര്‍ന്ന വരുന്ന  സമരം പിന്‍വലിച്ചു. ഗതാഗതമന്ത്രിയുമായി തൊഴിലാളി നേതാക്കള്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചകളില്‍ പരിഹാരമുണ്ടായെന്നും തൊഴിലാളികള്‍ പറഞ്ഞു

സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കാതെ ഒരു ഷിഫ്റ്റ് കൂടി ഏര്‍പ്പെടുത്താനാണ് തീരുമാനം.  അതേ സമയം ഷിഫ്റ്റ് ടൈമില്‍ മാറ്റം വരുത്തിയിട്ടുണ്ട്. രാത്രി സമയങ്ങളില്‍ കൂടുതല്‍ ജീവനക്കാരെ വിനിയോഗിക്കും. 2 ദിവസം ഡ്യൂട്ടി എടുത്താല്‍ അടുത്തദിവസം ലീവ് അനുവദിക്കും. രാത്രി ഡ്യൂട്ടി സമയത്തില്‍ മാറ്റം വരുത്തിയതോടെ തൊഴിലാളികള്‍ സമരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. 

കെഎസ്ആര്‍ടിസി സമരംഡബിള്‍ ഡ്യൂട്ടി സമ്പ്രദായം മാറ്റി അറ്റകുറ്റപ്പണിക്ക് കൂടുതല്‍ ആളുകള്‍ ആവശ്യമുള്ള രാത്രി ഷിഫ്റ്റില്‍ ആളെ ഉറപ്പിക്കും വിധം നടത്തിയ പരിഷ്‌കാരത്തിനെതിരെയായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍