കേരളം

മണിക്കെതിരെ യുഡിഎഫ് കോടതിയിലേക്ക്; പി.ടി.തോമസ് ഹര്‍ജി നല്‍കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എം.എം.മണിയുടെ വിവാദ പ്രസ്താവനയ്‌ക്കെതിരെ കോടതിയെ സമീപിക്കാന്‍ ഒരുങ്ങി യുഡിഎഫ്. യുഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. 

മണിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യവുമായി പി.ടി.തോമസായിരിക്കും കോടതിയെ സമീപിക്കുക.അതിനിടെ മണിക്കെതിരായ പ്രതിഷേധങ്ങളുടെ പേരില്‍ സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയില്‍ വ്യക്തമാക്കി. മണി രാജി വയ്ക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും ചെന്നിത്തല പറഞ്ഞു.

രാവിലെ പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷം സഭയില്‍ പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സംസാരിക്കാന്‍ അവസരം നല്‍കിയപ്പോഴാണ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ചര്‍ച്ചകള്‍ നടക്കുന്നതിനാല്‍ സഭാ നടപടികള്‍ തടസപ്പെടുത്തില്ലെന്ന് ചെന്നിത്തല വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ