കേരളം

മന്ത്രിയുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജീവനക്കാര്‍; കെഎസ്ആര്‍ടിസി സമരം പിന്‍വലിക്കില്ല 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സമരം പിന്‍വലിക്കില്ലെന്ന് കെഎസ്ആര്‍ടിസി മെക്കാനിക്കല്‍ ജീവനക്കാര്‍.തൊഴിലാളി നേതാക്കള്‍ സര്‍ക്കാരുമായി ഉണ്ടാക്കിയ ധാരണ അംഗീകരിക്കാന്‍ കഴിയില്ലെന്ന് മെക്കാനിക്കല്‍ ജീവനക്കാര്‍ അറിയിച്ചു.

സിംഗിള്‍ ഡ്യൂട്ടി പിന്‍വലിക്കാതെ ഒരു ഷിഫ്റ്റ് കൂടി ഏര്‍പ്പെടുത്താനാണ് തൊഴിലാളികളുമായി ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായത്.ഇത് തൊഴിലാളികള്‍ അംഗീകരിച്ചുവെന്നും സമരം പിന്‍വലിച്ചുവെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ സമരത്തില്‍ നിന്ന് പിന്നോട്ടില്ല എന്ന് തൊഴിലാളികള്‍ അറിയിക്കുകയായിരുന്നു.

സമരം തുടര്‍ന്നാല്‍ കടുത്ത നടപടികള്‍സ്വീകരിക്കുമെന്നും പിരിച്ചുവിടല്‍ നടപടികള്‍ വരെയുണ്ടാകുമെന്നും കെഎസ്ആര്‍ടിസി എം ഡി രാജമാണിക്യം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അത്ര നിഷ്‌കളങ്കമായി കൂടിക്കാഴ്ചയ്ക്ക് പോകരുതായിരുന്നു, പാര്‍ട്ടി ചര്‍ച്ച ചെയ്യും: തോമസ് ഐസക്ക്

യാത്രക്കിടെ ബസ് കത്തിയമര്‍ന്നു; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 36 യാത്രക്കാര്‍; വിഡിയോ

വോട്ട് ചെയ്‌തോ? മഷി വിരലിന്‍റെ ഭംഗി കളഞ്ഞോ? ഇതാ മായ്ക്കാന്‍ എളുപ്പ വഴികള്‍

സം​ഗീത സംവിധായകനും രമ്യ നമ്പീശന്റെ സഹോദരനുമായ രാഹുൽ സുബ്രഹ്മണ്യൻ വിവാഹിതനാകുന്നു

കണ്ണൂരില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകിവീണ് ഏഴാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു