കേരളം

കോണ്‍ഗ്രസ് മലര്‍ന്നു കിടന്നു തുപ്പുകയാണെന്ന് കെഎം മാണി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ടീയ വഞ്ചന നടത്തിയത് കോണ്‍ഗ്രസാണെന്ന് കെഎം മാണി. ജില്ലാ  പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സിപിഎം വോട്ടുവാങ്ങാനുള്ള തീരുമാനം എന്റെയോ ജോസ് കെ മാണിയുടെ ഉപദേശപ്രകാരമോ നിര്‍ദ്ദേശപ്രകാരമോ അല്ലെന്നും മാണി വ്യക്തമാക്കി. അവര്‍ സ്വയമെടുത്ത തീരുമാനമാണ്. അതിനെ തള്ളി പറയുന്നില്ല. സ്വയം വേദനിച്ച കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വേദനയില്‍ നിന്നും ഉണ്ടായ തീരുമാനമാണ്. ഇതില്‍ കോണ്‍ഗ്രസ് പരിഭവിക്കുന്നതില്‍ കാര്യമില്ലെന്നും രാഷ്ട്രീയ വഞ്ചനയുടെ ആശാന്‍മാരാണ് കോണ്‍ഗ്രസെന്നും മാണി പറഞ്ഞു. കോണ്‍ഗ്രസ് മലര്‍ന്നു കിടന്നു തുപ്പുകയാണെന്നും മാണി വ്യക്തമാക്കി

എല്‍ഡിഎഫിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മുമായി ചര്‍ച്ച നടത്തിയിട്ടില്ല. അക്കാര്യം സിപിഎം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോള്‍ ഞങ്ങള്‍ ഇരുമുന്നണിയുടെയും ഭാഗമല്ല. ആരുമായും സഖ്യമുണ്ടാക്കുകയാണെങ്കില്‍ അത് മറയില്ലാതെ ചെയ്യും. കോണ്‍ഗ്രസ് ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട കാര്യം തനിക്കില്ലെന്നും മാണി പറഞ്ഞു. യുഡിഎഫിലേക്ക് മടങ്ങിയെത്തുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ആ ചോദ്യം വേണ്ടെന്നായിരുന്നു മാണിയുടെ മറുപടി.

ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞങ്ങളുടെ പാര്‍ട്ടിയില്‍ ഭിന്നിപ്പില്ല. ഇത് പ്രാദേശികമായി എടുത്ത തീരുമാനമാണ്. തെരഞ്ഞെടുപ്പ് വരുന്ന സമയത്ത് ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുമെന്ന കാര്യത്തില്‍ ആവശ്യമായ സമയത്ത് തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ