കേരളം

രേഖകള്‍ നല്‍കിയത് താനല്ല, നിയമനത്തെപ്പറ്റി അറിയില്ലെന്നും സെന്‍കുമാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷത്തിന് രേഖകള്‍ ചോര്‍ത്തി നല്‍കിയെന്ന ആക്ഷേപം ഡിജിപി ടിപി സെന്‍കുമാര്‍ തള്ളി. പ്രതിപക്ഷത്തിന് രേഖകള്‍ നല്‍കിയത് താനല്ലെന്നും പലര്‍ക്കും വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ തനിക്കു ലഭിക്കുകയായിരുന്നെന്നും സെന്‍കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ച രേഖകള്‍ നേരത്തെ തന്നെ പൊതുമണ്ഡലത്തില്‍ വന്നവയാണ്. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും താന്‍ നല്‍കിയ സത്യവാങ്മൂലങ്ങളുടെ ഭാഗമായിരുന്നു അവ. പലര്‍ക്കും വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ തനിക്കു ലഭിക്കുകയായിരുന്നെന്നും സെന്‍കുമാര്‍ പറഞ്ഞു.

പുനര്‍ നിയമനം നല്‍കുന്നതു സംബന്ധിച്ച് സര്‍ക്കാരില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സെന്‍കുമാര്‍ അറിയിച്ചു. അഞ്ചാം തീയതി കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. കേസുമായി മുന്നോട്ടുപോവാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'