കേരളം

പോലീസ് തലപ്പത്ത് അഴിച്ചു പണി വീണ്ടും; ഇനില്‍ കാന്തിന് പകരം തച്ചങ്കരി പോലീസ് ആസ്ഥാനത്ത് എഡിജിപിയാകും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള പോലീസ് തലപ്പത്തുള്ള അഴിച്ചുപണി അവസനാച്ചിട്ടില്ല. പോലീസ് ആസ്ഥാനത്ത് എഡിജിപിയായി ടോമിന്‍ ജെ. തച്ചങ്കരിയെ നിയമിച്ചു. അനില്‍ കാന്തിനെ മാറ്റിയാണ് നിലവില്‍ സൈബര്‍ വിഭാഗം മേധാവിയായിരുന്ന തച്ചങ്കരിയെ നിയമിച്ചത്. 

അനില്‍ കാന്തിനെ വിജിലന്‍സ് എഡിജിപിയാക്കി. കേരള പോലീസ് ഹൗസിംഗ് ആന്‍ഡ് കണ്‍സഷന്‍ കോര്‍പ്പറേഷന്‍ (കെപിഎച്ച്‌സിസി) എംഡി സ്ഥാനത്തു നിന്നും ബല്‍റാം കുമാര്‍ ഉപാധ്യായയെ പൊലീസ് ആസ്ഥാനത്ത് ഐജിയായി മാറ്റി നിയമിച്ചു. കെപിഎച്ച്‌സിസി എംഡിയായി പകരം ആളെത്തുന്നത് വരെ ഉപാധ്യായയ്ക്ക് തന്നെയായിരിക്കും താല്‍ക്കാലിക ചുമതല.

എറണാകുളം റേഞ്ച് ഐജി പി. വിജയന് കോസ്റ്റല്‍ പൊലീസിന്റെ അധിക ചുമതല നല്‍കി. ഷെഫീന്‍ അഹമ്മദ് ആംഡ് ബെറ്റാലിയന്‍ ഡിഐജിയാകും. ഹരിശങ്കര്‍ ഐപിഎസ് പൊലീസ് ആസ്ഥാനത്ത് ഐജിയാകും.

മുഹമ്മദ് ഷെബീര്‍ തിരുവനന്തപുരം െ്രെകംബ്രാഞ്ച് എസ്പിയാകും. സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ടിപി സെന്‍കുമാറിനെ പൊലീസ് മേധാവിയായി സര്‍ക്കാര്‍ ഉടന്‍ നിയമിക്കുമെന്നാണ് വിവരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ