കേരളം

രാജ്യത്തെ ആദ്യപ്ലാസ്റ്റിക് രഹിത ജില്ലയായി കണ്ണൂര്‍; കളക്ടറെ അഭിനന്ദിച്ച് കളക്ടര്‍ ബ്രോ 

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയെ പ്ലാസ്റ്റിക് വിമുക്തമാക്കിയ നടപടി കേരളത്തിന് മാതൃകയാണെന്ന് കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. വ്യാപാര സ്ഥാപനങ്ങളിലെ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം വളരെ സിസ്റ്റമാറ്റിക്കായി ഇല്ലാതാക്കിയ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലിയുടെ നേതൃപാടവത്തെ അഭിനന്ദിക്കുന്നെന്നും പ്രശാന്ത് നായര്‍.

രാജ്യത്തെ ആദ്യ പ്ലാസ്റ്റിക് രഹിത ജില്ലായി കണ്ണൂര്‍. 2016 നവംബര്‍ ഒന്നിന് ആരംഭിച്ച ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അപൂര്‍വനേട്ടം കൈവരിക്കാന്‍ കണ്ണൂരിനായത്. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പിന്തുണയാണ് ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. 

നല്ലനാട്, നല്ലമണ്ണ്, എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇത്തരമൊരു പരിപാടിക്ക് കണ്ണൂര്‍ ജില്ലയില്‍ തുടക്കമായത്.  ഇനി കണ്ണൂരില്‍ ഡിസ്‌പോസിബിള്‍ വസ്തുക്കളും പ്ലാസ്റ്റിക് ക്യാരി ബാഗുകളും ലഭിക്കില്ല. 
വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. നോണ്‍ വൂവന്‍ സഞ്ചികള്‍ക്കും നിരോധനം ബാധകമാണ്.

റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത ഫഌ്‌സ്‌പോലുള്ളവയുടെ ഉല്‍പ്പാദനവും ഉപയോഗവും ഒഴിവാക്കണം. എല്ലാ പൊതു ചടങ്ങുകളിലും ഹരിത പ്രോട്ടോക്കോള്‍ പാലിക്കണം. എല്ലാ പൊതു ചടങ്ങുകള്‍ക്കും ഹരിതപെരുമാറ്റചട്ടം ഉറപ്പാക്കി അനുമതി പത്രം വാങ്ങണം എന്നിവയാണ് പ്രഖ്യാപനങ്ങള്‍. കേരള പഞ്ചായത്തീരാജ് നിയമവും 2016 ലെ കേന്ദ്ര സര്‍ക്കാരിന്റെ പരിഷ്‌ക്കരിച്ച പ്ലാസറ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടപ്രകാരവുമാണ് ഈ നടപടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി