കേരളം

അഹംബോധം പോയാല്‍ സെന്‍ കിട്ടുമോ? സെന്‍കുമാര്‍ കേസിനിടയില്‍ കലക്ടര്‍ ബ്രോ സെന്‍ കഥ പറയുന്നു

സമകാലിക മലയാളം ഡെസ്ക്


സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയില്‍നിന്ന് കനത്ത തിരിച്ചടി കിട്ടിയതിനു പിന്നാലെ അഹംബോധത്തെക്കുറിച്ചുള്ള സെന്‍കഥ ഓര്‍മിപ്പിച്ച് കലക്ടര്‍ ബ്രോ പ്രശാന്ത് നായര്‍. മറ്റൊരു സെന്‍ കഥ കൂടി എന്നു പറഞ്ഞുകൊണ്ടാണ് പ്രശാന്ത് നായര്‍ ഫെയ്‌സ്ബുക്കില്‍ പുതിയ പോസ്റ്റിട്ടിരിക്കുന്നത്.

ശിഷ്യന്‍ ഗുരുവിനോടു ചോദിച്ചു: ഈ സെന്‍ എന്നു പറയുന്നതെന്താണ്?
അതു നിന്റെ കണ്‍മുന്നില്‍ത്തന്നെയുണ്ട്. ഗുരു പറഞ്ഞു.
എങ്കില്‍പ്പിന്നെ ഞാനെന്തുകൊണ്ടു കാണുന്നില്ല? ശിഷ്യന്‍ ചോദിച്ചു.
അതു നിന്റെയുള്ളിലെ അഹം കാരണം.
ഈ അഹംബോധം പോയാല്‍പിന്നെ എനിക്കു സെന്‍ കിട്ടുമോ?
അഹമില്ലെങ്കില്‍ ആര്‍ക്കു വേണം സെന്‍!

സെന്‍കുമാര്‍ കേസ് പരാമര്‍ശിക്കാതെയും ഒരുവിധത്തിലുള്ള അഭിപ്രായപ്രകടനവും ഇല്ലാതെയാണ് പ്രശാന്ത് നായരുടെ പോസറ്റ്. നേരത്തെ എംകെ രാഘവന്‍ എംപിയുമായുള്ള ഭിന്നതയ്ക്കിടെ കുന്നംകുളത്തിന്റെ മാപ്പ് പോസറ്റ് ചെയ്ത കളക്ടറുടെ നടപടി വിവാദമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം