കേരളം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു;  95.98 ശതമാനം വിജയം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 95.98 ആണ് വിജയശതമാനം. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ കുറവാണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 96.59 ആയിരുന്നു വിജയശതമാനം.437156 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം ഉപരിപഠനത്തിന് യോഗ്യത നേടിയിരിക്കുന്നത്.

20967 കുട്ടികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. 1174 സ്‌കൂളുകളാണ് ഈ വര്‍ഷം നൂറ് ശതമാനം വിജയം കൊയ്തത്. നൂറ് ശതമാനം വിജയം നേടുന്ന സര്‍ക്കാര്‍ സ്‌കൂളുകളുടെ എണ്ണം 405 ആയി വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം 377 സര്‍ക്കാര്‍ സ്‌കൂളുകളായിരുന്നു നൂറ് ശതമാനം വിജയം നേടിയത്. 

വിജയശതമാനം ഏറ്റവും കൂടിയ ജില്ല പത്തനംതിട്ടയാണ്. 98.82 ആണ് ഇവിടുത്തെ വിജയശതമാനം. വിജയശതമാനം ഏറ്റവും കുറവ് വയനാട്ടിലാണ്. പരീക്ഷ എഴുതിയതില്‍ 89.65 ശതമാനം വിദ്യാര്‍ഥികളാണ് ഇവിടെ ഉപരിപഠനത്തിന് യോഗ്യത നേടിയത്.

ഈ മാസം 22 മുതല്‍ 26 വരെയാണ് സേ പരീക്ഷ. പ്ലസ് വണ്‍ പ്രവേശനത്തിനായി മെയ് 8 മുതല്‍ അപേക്ഷിക്കാം. ജൂണ്‍ 15ന് പ്ലസ് വണ്‍ ക്ലാസ് തുടങ്ങുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പോണ്‍ വീഡിയോ വിവാദം: പ്രജ്വല്‍ രേവണ്ണക്കെതിരെ പാര്‍ട്ടി നടപടി; സസ്‌പെന്‍ഷന്‍

എന്താണ് ടിടിഎസ്? കോവിഷീല്‍ഡ് വാക്‌സിന്‍ അപൂര്‍വ രോഗാവസ്ഥയ്ക്ക് കാരണമാകുന്നതെങ്ങനെ?

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയുമായി 'ക്ലാഷ്'; യുജിസി നെറ്റ് പരീക്ഷ നീട്ടിവെച്ചു

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍