കേരളം

തൃശൂര്‍ പൂരത്തിന് തുടക്കമായി; കനത്ത സുരക്ഷയില്‍ നഗരം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് തുടക്കമായി. ഇരുനൂറ്റി ഇരുപതാമത് പൂരമാണ് നടക്കുന്നത്. പുലര്‍ച്ചെ അഞ്ച് മണിയോടെ ഘടകക്ഷേത്രമായ കണിമംഗലം ശാസ്താവിന്റെ എഴുന്നെള്ളത്തോടെയാണ് പൂരത്തിന് തുടക്കം കുറിച്ചത്. മറ്റ് ഘടക പൂരങ്ങളും പൂരപ്പറമ്പിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 11 മണിയോടെ കോങ്ങാട് മധു നയിക്കുന്ന മഠത്തില്‍വരവ് പഞ്ചവാദ്യവും ഉച്ചയ്ക്ക് രണ്ട് മണിയോടെ പെരുവനം കുട്ടന്‍മാരാരും സംഘവും തീര്‍ക്കുന്ന ഇലഞ്ഞിത്തറമേളവും ആരംഭിക്കും.  വൈകിട്ട് അഞ്ചരയോടെയാണ് കുടമാറ്റം നടക്കുക.പരമ്പരാഗത വെടിക്കെട്ടിന് അനുമതി ലഭിച്ചതോടെ പൂരത്തിന്റെ പ്രൗഡി കുറയുമോ എന്ന പേടി പൂരപ്രേമികളില്‍ നിന്നും ഇല്ലാതായിരിക്കുകയാണ്.കനത്ത സുരക്ഷയാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍