കേരളം

അണികളുടെ പ്രതിഷേധം അണപ്പൊട്ടി, ഖമറുന്നീസ അന്‍വറിനെ വനിതാ ലീഗ് അധ്യക്ഷ സ്ഥാനത്തു നിന്നും നീക്കി

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: ബിജെപി പ്രവര്‍ത്തനഫണ്ട് ഉദ്ഘാടനം ചെയ്ത വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നീസ അന്‍വറിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നിക്കി. ലീഗ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് പുതിയ നടപടി.  ഖമറുന്നീസ അന്‍വര്‍ നലകിയ മാപ്പപേക്ഷ അംഗീകരിച്ചെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ നടപടി വേണ്ടെന്നുമായിരുന്നു ഇന്നലെ ഇക്കാര്യത്തില്‍ ലീഗ് നേതൃത്വം കൈക്കൊണ്ടത്. എന്നാല്‍ നേതൃത്വത്തിനെതിരെ രൂക്ഷമായ പ്രതികരണമാണ് അണികളുടെ ഭാഗത്തുനിന്നുണ്ടായത്. ഇതേ തുടര്‍ന്നാണ് തീരുമാത്തില്‍ മാറ്റം വരുത്താന്‍ നേതൃത്വത്തിന് തയ്യാറാകേണ്ടി വന്നത്. പകരം അഡ്വ. കെ പി മറിയുമ്മയ്ക്ക് താത്കാലിക ചുമതല നല്‍കാനും തീരുമാനമായി.

ഖമറുന്നീസ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായും മാപ്പ് പറഞ്ഞതിന് ശേഷവും ബിജെപി അനുകൂല നിലപാട് ആവര്‍ത്തിച്ചതിനെ തുടര്‍ന്ന്  കൂടുതല്‍ പരാതികള്‍ പാണക്കാട് തങ്ങള്‍ ലഭിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നടപടിയെടുക്കാനുള്ള തീരുമാനം തങ്ങള്‍ കൈക്കൊണ്ടത്. പ്രസിഡന്റായി താത്കാലിക ചുമതലയേറ്റെടുത്ത മറിയുമ്മ വനിതാ ലീഗിന്റെ സംസ്ഥാന വൈസ് പ്രസിഡന്റാണ്.
 

ബിജെപിയെ പ്രശംസിച്ച് ഖമറുന്നീസ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഗൗരവമായി എടുക്കമെന്നായിരുന്നു ഇക്കാര്യത്തില്‍ പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സംഭാവന നല്‍കുന്നതും ഉദ്ഘാടനം ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്നും പാണക്കാട് തങ്ങളുമായി കൂടിയാലോചന നടത്തിയ ശേഷം ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ഖമറുന്നീസയുടെ വീട്ടില്‍ ബിജെപി പ്രവര്‍ത്തന ഫണ്ട് ഉദ്ഘാടനം നടന്നത്. രണ്ടായിരം രൂപ സംഭാവന നല്‍കിയശേഷം ചടങ്ങില്‍ ബിജെപിയെ വാനോളം പുകഴ്ത്തി സംസാരിക്കുകയും ചെയ്തിരുന്നു. നാടിന്റെ വികസനത്തിനും നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ക്കും ബിജെപി പ്രവര്‍ത്തിക്കുന്നുണ്ട്. ബിജെപിക്ക് എല്ലാവിജയങ്ങളും നേരുന്നുവെന്നായിരുന്നു ഖമറുന്നീസയുടെ വാക്കുകള്‍. സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ തന്നെ വ്യത്യസ്ത അഭിപ്രായങ്ങള്‍ തുടരുന്നതിനിടെയാണ് മാപ്പപേക്ഷ പോരെന്ന് നേതൃത്വം തീരുമാനം കൈക്കൊണ്ടത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി