കേരളം

മുഖ്യമന്ത്രിക്കെതിരെ വീണ്ടും സിപിഐ; ഒഴിപ്പിക്കലിന്റെ ക്രെഡിറ്റടിക്കാനാണ്‌സര്‍വകക്ഷി യോഗം വിളിച്ചതെന്ന്‌ സംസ്ഥാന നിര്‍വാഹക സമിതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഐ. റവന്യു വകുപ്പിന്റെ കയ്യേറ്റമൊഴിപ്പിക്കലിന് പൊതുസമൂഹത്തിന്റെ പൂര്‍ണ പിന്തുണയുണ്ട്. എന്നാല്‍ കയ്യേറ്റം ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ്‌ സ്വന്തമാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വകക്ഷി യോഗം വിളിച്ചതെന്നാണ് സിപിഐയുടെ ആരോപണം.

സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിമര്‍ശനം. മൂന്നാറിലെ വന്‍കിട കയ്യേറ്റങ്ങള്‍ മാത്രമല്ല, ചെറുകിട കയ്യേറ്റങ്ങളും ഒഴിപ്പിക്കണമെന്നും സിപിഐ. ഒഴിപ്പില്‍ നടപടിയുമായി റവന്യു വകുപ്പ് മുന്നോട്ട് പോകണമെന്നും സിപിഐ നിര്‍വാഹക സമിതി നിര്‍ദേശം നല്‍കി.

മുഖ്യമന്ത്രിക്ക് നേരെയുള്ള വിമര്‍ശനത്തിന് പുറമെ കോട്ടയത്ത് കേരള കോണ്‍ഗ്രസുമായി കൂട്ടുകെട്ടുണ്ടാക്കിയ സിപിഎം നടപടിക്കെതിരേയും സിപിഐ നിര്‍വാഹക സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നു. കോട്ടയത്തെ കൂട്ടുകെട്ട് രാഷ്ട്രീയ ധാര്‍മീകതയ്ക്ക് നിരക്കാത്തതാണ്. മാണിയെ ഇടത് മുന്നണിയിലേക്കെടുക്കുന്ന പ്രശ്‌നമില്ല. ഒറ്റപ്പെട്ട മാണി കൂടുതല്‍ ദുര്‍ബലനാണെന്നും യോഗം വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍