കേരളം

സെന്‍കുമാര്‍ കേസില്‍ നിയമപോരാട്ടം അവസാനിപ്പിച്ച് സര്‍ക്കാര്‍; പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ നിയമ പോരാട്ടം അവസാനിപ്പിക്കുന്നു. സെന്‍കുമാറിന് നിയമനം നല്‍കണമെന്ന കോടതി വിധി നടപ്പിലാക്കിയതായി സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കും.

സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറിയായിരിക്കും സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചതുമായി ബന്ധപ്പെട്ട് കോടതിയില്‍ സത്യവാങ്മൂലം നല്‍കുക. പൊലീസ് മേധാവി സ്ഥാനത്തേക്ക് സെന്‍കുമാറിനെ തിരികെ നിയമിക്കണമെന്ന കോടതി വിധിയില്‍ വ്യക്തത തേടി നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയും സര്‍ക്കാര്‍ പിന്‍വലിക്കും.

കോടതി നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഇനി ഹര്‍ജിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പുനഃപരിശോധനാ ഹര്‍ജി പിന്‍വലിക്കുന്നതിനുള്ള അപേക്ഷ സര്‍ക്കാര്‍ ഇന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം

ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് ഇന്നു മുതല്‍ ഇ-പാസ്; അറിയേണ്ടതെല്ലാം

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം