കേരളം

മാണിയെ തള്ളാനാകാതെ യുഡിഎഫ്; ഭാവി രാഷ്ട്രീയ കാര്യങ്ങള്‍ പ്രവചിക്കാനാകില്ലെന്ന് ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎം മാണിക്കെതിരെ നിലപാട് മയപ്പെടുത്തി യുഡിഎഫ്. തദ്ദേശ സ്ഥാപനങ്ങളില്‍ മാണിയുമായുള്ള കൂട്ട് കെട്ട് തുടരാനും ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. സമീപകാലത്തൊന്നും തെരഞ്ഞെടുപ്പ് നടക്കാനില്ലാത്തതിനാല്‍ ഇപ്പോള്‍ മുന്നണി പ്രവേശത്തെ പറ്റി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നാണ് യുഡിഎഫില്‍  കൈക്കൊണ്ടത്. അതേസമയം ഭാവിയില്‍ മാണിയുമായി കൂട്ട് കെട്ട് ഉണ്ടാകുമോ എന്ന ചേദ്യത്തിന് ഭാവി പ്രവചിക്കാന്‍ താന്‍ പാഴൂര്‍ പടിപ്പുരയിലെ ആളല്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ധൈര്യത്തിന്റെ കുറവുകൊണ്ടല്ല ഇക്കാര്യത്തില്‍ അഭിപ്രായമില്ലാത്തതെന്നും ഇരുമുന്നണിയുടെ ഭാഗമല്ലെന്ന് അഭിപ്രായപ്പെട്ടത് കെഎം മാണിയാണെന്നും ചെന്നിത്തല പറഞ്ഞു. കോട്ടയം സംഭവത്തില്‍ മാണി കാണിച്ചത് നീതികേടാണ്. ഇക്കാര്യത്തില്‍ മാണിയെ ന്യായികരിക്കാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം ഇന്ന് ചേര്‍ന്ന കെപിസിസി രാഷ്ട്രീയ സമിതിയോഗത്തില്‍ മാണിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മാണിയുമായി യാതൊരു സഖ്യവുമില്ലെന്ന നിലപാടാണ് യോഗം  കൈക്കൊണ്ടത്. എന്നാല്‍ കോണ്‍ഗ്രസ് നിലപാട് പൂര്‍ണമായും അംഗീകരിക്കാന്‍ ഇന്ന് ചേര്‍ന്ന യുഡിഎഫില്‍ ചില ഘടകകക്ഷികള്‍ തയ്യാറാകാത്തതോടെയാണ് മാണിയോടുള്ള നിലപാട് മയപ്പെടുത്താന്‍ കാരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''