കേരളം

സെന്‍കുമാര്‍ കേസില്‍ ചീഫ് സെക്രട്ടറിക്ക് എതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:: ടിപി സെന്‍കുമാര്‍ കേസില്‍ സുപ്രിം കോടതി സംസ്ഥാന സര്‍ക്കാരിന് എതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ചു. കോടതി ഉത്തരവ് അനുസരിച്ച് സെന്‍കുമാറിന് സംസ്ഥാന പൊലീസ് മേധാവിയായി നിയമനം നല്‍കിയത് അറിയിച്ചതിനെത്തുടര്‍ന്നാണിത്.

സെന്‍കുമാറിനെ പൊലീസ് മേധാവിയായി നിയമിക്കാന്‍ കഴിഞ്ഞ മാസം 24ന് ആണ് സുപ്രിം കോടതി ഉത്തരവിട്ടത്. ഉത്തരവ് നടപ്പാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി 29ന് സെന്‍കുമാര്‍ കോടതിയലക്ഷ്യ ഹര്‍ജി നല്‍കി. ഉത്തരവ് നടപ്പാക്കാന്‍ ചുമതലപ്പെട്ട ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് എതിരെയായിരുന്നു ഹര്‍ജി.

നിയമോപദേശത്തിനു കാത്തിരുന്നതിനാലാണ് വിധി നടപ്പാക്കാന്‍ വൈകിയതെന്ന കഴിഞ്ഞദിവസം നല്‍കിയ സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി കോടതിയെ ബോധിപ്പിച്ചിരുന്നു. എജിയുടെയും നിയമ സെക്രട്ടറിയുടെയും ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ പ്രവര്‍ത്തിച്ചത്. വിധി നടപ്പാക്കുന്നതില്‍ വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നതായും ചീഫ്് സെക്രട്ടറി സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു

ആത്തിഫ് അസ്‌ലം മലയാളത്തിലേയ്ക്ക്, ഷെയ്ന്‍ നിഗത്തിന്റെ ഹാലിലൂടെ അരങ്ങേറ്റം

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്