കേരളം

എട്ടുസെന്റിന്റെ ജന്മിയെന്ന് എസ് രാജേന്ദ്രന്‍; ശ്രീറാം വെങ്കിട്ട രാമനെ കുഴപ്പത്തില്‍ ചാടിക്കുന്നത് മാധ്യമങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഭൂമി കയ്യേറിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി എസ് രാജേന്ദ്രന്‍ എംഎല്‍എ നിയമസഭയില്‍. എട്ടു സെന്റിന്റെ ജന്മിയാണ് താനെന്നും കയ്യേറ്റത്തെക്കുറിച്ചോ ഒഴിപ്പിക്കലിനെക്കുറിച്ചോ പറയാന്‍ പ്രതിപക്ഷത്തിന് അവകാശമില്ലെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ കുഴപ്പത്തില്‍ ചാടിക്കുന്നത് മാധ്യമങ്ങളാണെന്നും അല്ലാതെ അക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും രാജേന്ദ്രന്‍ പറഞ്ഞു.
 
എന്നാല്‍ രാജേന്ദ്രന്റേത് കയ്യേറ്റഭൂമിയാണെന്ന് തന്നെയാണ് പ്രതിപക്ഷനിലപാട്. പൊതുമരാമത്ത് ഭൂമിയാണ് രാജേന്ദ്രന്‍ കയ്യേറിയത് പൊതുമരാമത്ത് ഭൂമിയാണെന്നായിരുന്നു പി.ടി. തോമസിന്റെ ആരോപണം. 

ദേവികുളം എംഎല്‍എ രാജേന്ദ്രന്റെ വീട് സ്ഥിതി ചെയ്യുന്ന എട്ട് സെന്റ് ഭൂമിയുടെ പട്ടയം വ്യാജമെന്ന് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ കഴിഞ്ഞ ദിവസം നിയമസഭയെ അറിയിച്ചിരുന്നു. എംഎല്‍എ പിസി ജോര്‍ജ്ജിന്റെ ചോദ്യത്തിന് മറുപടിയായാണ് രേഖാമൂലം നല്‍കിയ മറുപടിയിലാണ് റവന്യൂ മന്ത്രിയുടെ വിശദീകരണം. രാജേന്ദ്രന്റെ കൈവശമുള്ള പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയത് ക്രൈം ബ്രാഞ്ച് എഡിജിപിയാണെന്നും റവന്യൂ മന്ത്രി രേഖാമൂലം നിയമസഭയെ അറിയിച്ചിരുന്നു. എന്നാല്‍ റവന്യൂ മന്ത്രി പറയുന്നത് കള്ളമാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞ കള്ളം മന്ത്രി അതേപടി ആവര്‍ത്തിക്കുകയാണെന്നുമായിരുന്നു രാജേന്ദ്രന്റെ മറുപടി.

രാജേന്ദ്രന്‍ എംഎല്‍എയുടെ വീട് പട്ടയഭൂമിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ