കേരളം

കേരള കോണ്‍ഗ്രസിലെ ആറ് പേരെ പേടിക്കാന്‍ അവര്‍ക്ക് ഇരട്ടച്ചങ്കൊന്നുമില്ലല്ലോയെന്ന് കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊട്ടാരക്കര: കെഎം മാണിയെ ഇടതുമുന്നണിയിലെടുക്കാനുള്ള നീക്കത്തെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസ് എം ഇല്ലെങ്കില്‍ എല്‍ഡിഎഫിന് ശക്തിയില്ല എന്ന ചിന്ത കോംപ്ലക്‌സിന്റെ ഭാഗമാണ്. മാണി വന്നാല്‍ ശക്തികൂടുവെന്ന ചിന്ത നല്ലതല്ല. എല്‍ഡിഎഫ് നേതാക്കള്‍ക്കെല്ലാം അല്‍ഷിമേഴ്‌സ് വന്നെന്ന് ജനം വിശ്വസിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊട്ടാരക്കരയില്‍ ഒരു പൊതുപരിപാടിയ്ക്കിടെയായിരുന്നു കാനത്തിന്റെ വിമര്‍ശനം. മാണി ഇടതുപക്ഷത്തേക്കു വരുന്നതിനെ സിപിഐ എതിര്‍ക്കുന്നത് അവരുടെ സ്ഥാനം നഷ്ടപ്പെടുമോ എന്ന ആശങ്കകൊണ്ടാണെന്നാണ് മാണി പറയുന്നത്. എന്തായാലും 19നേക്കാള്‍ വലിയ സംഖ്യയല്ലല്ലോ ആറ്. ആറിനേക്കാള്‍ വലിയ സംഖ്യ പത്തൊമ്പതാണെന്നാണ് നാമെല്ലാം പഠിച്ചിരിക്കുന്നത്. മാത്രമല്ല, ഈ ആറു പേരെ പേടിക്കാന്‍ അവര്‍ക്ക് ഇരട്ടച്ചങ്കൊന്നുമില്ലല്ലോ എന്നും കാനം പരിഹസിച്ചു. ഇനി എല്‍ഡിഎഫിലേക്ക് വന്നാലും ആ ആറുപേരും ഉണ്ടാകുമോയെന്നും പറയാനും ദിസങ്ങള്‍ കാത്തിരിക്കേണ്ടേ എന്നായിരുന്നു കാനത്തിന്റെ പരിഹാസം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'