കേരളം

കോട്ടയത്ത് ഹര്‍ത്താല്‍ ആരംഭിച്ചു; ബിജെപിക്കാര്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പങ്കില്ലെന്ന് സിപിഎം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കുമരകത്ത് ബിജെപി പഞ്ചായത്ത് അംഗങ്ങള്‍ക്ക് മര്‍ദ്ദനമേറ്റതില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍.

എന്നാല്‍ ഹര്‍ത്താലിനെ തുടര്‍ന്ന് പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് എംജി സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. ബിജെപിയുടെ പഞ്ചായത്ത് അംഗങ്ങളായ പി.കെ.സേതു, ജയകുമാര്‍ എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. 

എന്നാല്‍ സംഭവത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് സിപിഎം ഏരിയാ സെക്രട്ടറി എന്‍.കെ.പ്രഭാകരന്‍ വ്യക്തമാക്കി. പരിക്കേറ്റ് കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയില്‍ കഴിയുന്നവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'