കേരളം

കുമ്മനത്തിന് പിന്നാലെ വീഡിയോയുമായി പി ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജും ആംബുലന്‍സും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ക്കുന്ന സസി ടിവി ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍. സംഘപരിവാര്‍ സംഘടനകള്‍ എത്രമാത്രം ഭീകരസംഘടയാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളാണെന്നും സംഭവം അരങ്ങേറിയത് ബിജെപി ആര്‍എസ്എസ് നേതാക്കളുടെ സാന്നിധ്യത്തിലാണെന്നും ജയരാജന്‍ ഫെയ്‌സ്ബുക്കില് കുറിച്ചു

പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ഇന്നലെ കുമ്മനവും സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ അത്തരത്തില്‍ ഒരു പ്രകടനവും ഉണ്ടായിട്ടില്ലെന്ന വിശദീകരണവുമായി പി ജയരാജന്‍ രംഗത്തെത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍ - ഡ്രൈവര്‍ തര്‍ക്കം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ പരാതിയില്‍ അന്വേഷണത്തിന് ഉത്തരവ്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''

മൂന്നാമത്തെ ബഹിരാകാശ ദൗത്യത്തിന് തയാറെടുത്ത് സുനിത വില്ല്യംസ്