കേരളം

സാമ്പത്തിക സംവരണം; തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തവരുടെ ലക്ഷ്യം മറ്റ് പലതുമെന്ന് കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാമ്പത്തിക സംവരണമാണവുമായി ബന്ധപ്പെട്ട് സിപിഎം നയമാണ് തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചതെന്നും ഇതുമായി ബന്ധപ്പെട്ട് അതിനെ ദുര്‍വാഖ്യാനം ചെയ്യുകയും, കുപ്രചാരണം നടത്തുകയും ചെയ്യുന്നവര്‍ക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. ശ്രീപുഷ്പക ബ്രാഹ്മണ സംഘത്തിന്റെ പരിപാടിയില്‍ പ്രസംഗിക്കവേ ഞാന്‍ പറഞ്ഞത് 'മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണമെന്നത് എന്റെ പാര്‍ട്ടിയുടെ നിലപാടാണെന്നാണ്. ' സി പി ഐ എമ്മിന്റെ സംവരണ വിഷയത്തിലെ നിലപാട് സുവ്യക്തമാണ്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗമെന്ന നിലയില്‍ ആ നിലപാടുകളെ കുറിച്ച് വ്യക്തമായ ബോധ്യത്തോടെയാണ് സംസാരിച്ചത്. 

പിന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണത്തില്‍ മുന്‍ഗണന നല്‍കണമെന്നും, അത്തരക്കാരുടെ അഭാവത്തില്‍ പിന്നാക്ക സമുദായത്തിലെ തന്നെ സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരെ ആ സമുദായ സംവരണത്തിന് പരിഗണിക്കണമെന്നുമുള്ളതാണ് പാര്‍ട്ടി നിലപാട്. സാമുദായിക സംവരണം അട്ടിമറിക്കപ്പെടരുത്. എന്നാല്‍ മുന്നോക്ക സമുദായങ്ങളില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുണ്ട്. കഷ്ടത അനുഭവിക്കുന്നവരുണ്ട്. അവര്‍ക്ക് ചെറിയ ശതമാനം സംവരണം നല്‍കണമെന്നതും കൂടി ചേര്‍ന്നതാണ് സി പി ഐ എം അംഗീകരിച്ച നയം. ഈ നയം ആവര്‍ത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. 

അതിനെ ദുര്‍വാഖ്യാനം ചെയ്യുകയും, കുപ്രചാരണം നടത്തുകയും ചെയ്യുന്നവര്‍ക്ക് പല ലക്ഷ്യങ്ങളും ഉണ്ടാകും. അത്തരക്കാര്‍ക്ക് വേണ്ടിയല്ല ഈ വിശദീകരണം. തെറ്റിദ്ധരിക്കപ്പെടാതിരിക്കേണ്ട ജനവിഭാഗത്തിന് വേണ്ടിയാണ്. ജാതിമത വേര്‍തിരിവ് ഉണ്ടാക്കി നേട്ടം കൊയ്യാനിറങ്ങുന്നവരെ, ദുര്‍വാഖ്യാനം ചമയ്ക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്. കഴക്കൂട്ടം മണ്ഡലത്തില്‍ സംഘപരിവാറിന്റെ ദുഷ്പ്രചാരണങ്ങളെയും, കടന്നാക്രമണങ്ങളെയും ചെറുത്ത് തോല്‍പ്പിച്ച് എന്നെയും, ഇടതുപക്ഷ പ്രസ്ഥാനത്തെയും വിജയിപ്പിച്ചത് അതിന്റെ തെളിവാണ്. 

ഗീബല്‍സിയന്‍ നുണ പ്രചാരണം കൊണ്ട് തകര്‍ക്കാനുള്ള നീക്കം ജാതിമത വര്‍ഗീയതയുടെ കുട പിടിക്കുന്നവരുടേതാണ്. അത് അവജ്ഞയോടെ ഇന്നാട്ടിലെ പ്രബുദ്ധരായ ജനങ്ങള്‍ തളളികളയുമെന്ന് ഉറപ്പുണ്ടെന്നും കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന