കേരളം

കുമ്മനത്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് നിയമവിരുദ്ധം; കേസെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി   

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകം നടത്തിയിട്ട് സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദിക്കുന്നു എന്ന തരത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിച്ച വീഡിയോ വ്യാജമാണെങ്കില്‍ കുമ്മനത്തിനെതിരെ കേസെടുക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുമ്മനത്തിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വസ്തുതാവിരുദ്ധമാണ്. എവിടെയാണ് ആഹ്ലാദ പ്രകടനം നടത്തിയതെന്ന് വ്യക്തമല്ല. ആവശ്യമെങ്കില്‍ കേസെടുക്കും. മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. 

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തണം. ഈ  കൊലപാതകം ഒറ്റപ്പെട്ട സംഭവമാണ്.പയ്യന്നൂര്‍ കൊലപാതം അപലപനീയവും ദൗര്‍ഭ്യാഗ്യകരവുമാണ്.സിപിഎം പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസിന് കിട്ടിയ മൊഴി.എന്നാല്‍ അക്രമത്തില്‍ പങ്കില്ലെന്ന് ലോക്കല്‍ കമ്മിറ്റി വ്യക്തമാക്കി കഴിഞ്ഞു.കര്‍ശനമായ നടപടി സ്വീകരിക്കും,കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരും. രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയാന്‍ എല്ലാ കക്ഷികള്‍ക്കും ബാധ്യതുണ്ട്. ഗവര്‍ണ്ണറെ ബിജെപി ഭീഷണിപ്പെടുത്തുകയാണ്.ഗവര്‍ണ്ണര്‍ നിറവേറ്റിയത് ഭരണഘടനാ ചുമതലയാണ്. ഗവര്‍ണ്ണറെ അക്രമിക്കുന്ന ബിജെപിയുടെ നയം ഫാസിസ്റ്റ് നയമാണ്..മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂരില്‍ സായുധ സേന പ്രത്യേക അധികാര നിമയം കൊണ്ടു വരുന്നതിനോട് യോജിപ്പില്ലയെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ കൊലപാതകങ്ങലെ ആരും ന്യായീകരിക്കുന്നില്ല എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാതലത്തില്‍ കെസി ജോസഫും ഒ രാജഗോപാലും നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് സര്‍വ്വകക്ഷി യോഗം കൂടിയിട്ടും പ്രശ്‌നങ്ങള്‍ക്ക് കുറവില്ലാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ