കേരളം

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു:  83.37 ശതമാനം വിജയം; ഇത്തവണ വിജയ ശതമാനം കൂടുതല്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 83.37 ശതമാനമാണ്  ഇത്തവണ വിജയശതമാനം.ഇത്തവണ വിജയ ശതമാനം കൂടുതലാണ്. കഴിഞ്ഞ വര്‍ഷം 80.94 ശതമാനം ആയിരുന്നു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 3.05 ലക്ഷം വിദ്യാര്‍ഥികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി.

കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലക്കാണ് (87.22).  കുറഞ്ഞ വിജയ ശതമാനം പത്തനംതിട്ട ജില്ലക്കാണ് (77.65).  83 സകൂളുകള്‍ക്ക് നൂറ് ശതമാനം വിജയം. ഇവയില്‍ എട്ടെണ്ണം സര്‍ക്കാര്‍ സ്‌കൂളുകളാണ്. 21 എയ്ഡഡ് സ്‌കൂളുകള്‍ക്ക് നൂറ് സതമാനം വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച ജില്ല എറണാകുളമാണ്. 1261 വിദ്യാര്‍ത്ഥികള്‍ക്ക് എറണാ്കുളം ജില്ലയില്‍ എ പ്ലസ് ലഭിച്ചു.

വിഎച്ച്എസ്‌സി വിഭാഗത്തില്‍ 81.5 ശസമാനം വിജയം. സേ പരീക്ഷയ്ക്ക് മേയ് 25 വരെ അപേക്ഷിക്കാം. ജൂണ്‍ ഏഴുമുതല്‍ സേ പരീക്ഷകള്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു