കേരളം

കൊലവിളി പ്രസംഗം ബിജെപി നേതാവിനെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കൊലവിളി പ്രസംഗം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുരേഷിനെതിരെ പൊലീസ് കേസെടുത്തു. നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. പ്രകോപനപരമായ പ്രസംഗത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് വി ശിവന്‍കുട്ടിയും പരാതി നല്‍കിയിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലകളും തേടി  മുന്നേറ്റമുണ്ടാകും. ആമുന്നേറ്റം തടയാന്‍ പിണറായിയുടെ പൊലീസ് മതിയാകില്ല. ആനാവൂരില്‍ സമാധാനം നിലനില്‍ക്കുന്നത് ആര്‍എസ്എസിന്റെയും ബിജെപിയുടെയും ഔദാര്യം മൂലമാണ്. അത് അവസാനിച്ചാല്‍ പിന്നെ പിടിച്ചാല്‍ കിട്ടില്ല.

ഇന്ന് സംഘ്പരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര ഡിെൈവഎസ്പി ഓഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സംഗമത്തിനിടെയായിരുന്നു ബിജെപി നേതാവിന്റെ വിവാദപ്രസംഗം.  പ്രവര്‍ത്തകരെ തൊട്ട് കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്നും ആ മുന്നേറ്റം എത്ര പൊലീസുകാര്‍ ഉണ്ടായാലും  കഴിയില്ലെന്നായിരുന്നു സുരേഷിന്റെ പ്രസംഗം. 

കഴിഞ്ഞയാഴ്ച ആനാവൂരില്‍ ആര്‍എസ്എസ് ജില്ലാകാര്യവാഹകിന് നേരയെുണ്ടായ ആക്രമണത്തില്‍ പ്രതികളെ പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്നാരോപിച്ചായിരുന്നു ഡിവൈഎസ്പി ഓഫീസിലേക്കുള്ള മാര്‍ച്ച് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത