കേരളം

വ്യാജ വീഡിയോ പ്രചാരണം; കുമ്മനത്തിനെതിരെ കേസെടുത്തു, ട്വിറ്ററിലിട്ടത് പാപ്പിനിശ്ശേരിയിലെ ഫുട്‌ബോള്‍ മത്സരത്തിന് ശേഷമുള്ള ആഹ്ലാദപ്രകടനം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: പയ്യന്നൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദം നടത്തുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു. ട്വിറ്ററിലൂടെ വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. കണ്ണൂര്‍ ടൗണ്‍  പൊലീസാണ് കേസെടുത്തത്. പ്രചാരണം സാമൂഹ്യസ്പര്‍ധ വളര്‍ത്താന്‍ ഇടയാക്കിയെന്നും  വകുപ്പ് 153 (എ) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കുമ്മനം പ്രചരിപ്പിച്ച വീഡിയോ പാപ്പിനിശേരിയില്‍ നടന്ന ഫുട്‌ബോള്‍ മത്സരത്തിന് ശേഷമുണ്ടായ ആഹ്ലാദപ്രകടനമാണെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

രാമന്തളിയില്‍ ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ് ഇട്ടതെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട് കുമ്മനത്തിന്റെ പ്രതികരണം. താന്‍ പുറത്തുവിട്ടത് ബിജുവിന്റെ മരണം സിപിഎമ്മുകാര്‍ ആഘോഷിക്കുന്ന വീഡിയോയാണ്. ഒരു കാര്യം താന്‍ ചെയ്യുകയാണെങ്കില്‍ അത് ശരിയാണെന്ന് ഉറപ്പുവരുത്തിയിട്ടാണ് ചെയ്യാറുളളത്. ഇതിന്റെ പേരില്‍ അവര്‍ കേസെടുക്കട്ടെ, താന്‍ ജയിലില്‍ പോകാനും തയ്യാറാണെന്നുമായിരുന്നു കുമ്മനത്തിന്റെ പ്രതികരണം. വ്യാജ വീഡിയോ പോസ്റ്റ് ചെയ്ത സാഹചര്യത്തില്‍ കുമ്മനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു

കണ്ണൂര്‍ എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി മുഹമ്മദ് സിറാജാണ് കുമ്മനത്തിനെതിരെ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം