കേരളം

ദമ്പതികള്‍ക്കിടയില്‍ അനുരഞ്ജന ശ്രമം നടന്നില്ല; മലപ്പുറം കുടുംബ കോടതി ത്വലാഖിന് നിയമസാധുത നല്‍കിയില്ല

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം:  മതിയായ കാരണമില്ലാത്ത ത്വലാഖിന് നിയമസാധുത അനുവദിക്കാതെ മലപ്പുറം കുടുംബ കോടതി. മലപ്പുറം അരീക്കോട് സ്വദേശി ഭാര്യയെ ത്വലാഖ് ചൊല്ലിയതിന് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ടു കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. 

ഇവര്‍ക്കിടയില്‍ മധ്യസ്ഥ ശ്രമം നടക്കാത്തതിനാല്‍ മുസ്ലിം വ്യക്തിനിയമ പ്രകാരം ത്വലാഖിന് മതിയായ കാരണമില്ലെന്ന് കാണിച്ചാണ് മലപ്പുറം കുടുംബ കോടതി നിയമസാധുത അനുവദിക്കാതിരുന്നത്. 2012ല്‍ മൊഴിചൊല്ലിയ ശേഷവും പങ്കാളിക്ക് ജീവനാംശം നല്‍കുന്നുണ്ടെന്നും ഇതിനാല്‍ ത്വലാഖിന് നിയമസാധുത നല്‍കണമെന്നുമായിരുന്നു ഹര്‍ജിക്കാരന്‍ കോടതിയില്‍ അറിയിച്ചത്. 

എന്നാല്‍ ഭാര്യയുടെയും ഭര്‍ത്താവിന്റെയും മുതിര്‍ന്ന രണ്ട് ബന്ധുക്കളുടെ മധ്യസ്ഥശ്രമം ഇതില്‍ നടന്നിരുന്നോ എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കാന്‍ സാധിക്കാത്തതിനാലാണ് അപേക്ഷ കോടതി തളളിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''