കേരളം

പുറത്തുവിട്ട വീഡിയോയുടെ ആധികാരികതയില്‍ ഉറച്ചുനില്‍ക്കുന്നു: കുമ്മനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വ്യാജവീഡിയോ വിവാദത്തില്‍ നിലപാടില്‍ മാറ്റമില്ലന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. പുറത്തുവിട്ട വീഡിയോയുടെ ആധികാരികതയില്‍ ഉറച്ചുനില്‍ക്കുന്നു. കേസിനെ നേരിടും.വീഡിയോ വ്യാജമെന്ന് പ്രചരിപ്പിക്കുന്നത് കൊലപാതകത്തില്‍ നിന്ന ശ്രദ്ധ തിരിക്കാന്‍ വേണ്ടി. കുമ്മനം പറഞ്ഞു.

കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നതിന് ശേഷം സിപിഎം പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തുന്നു എന്ന തരത്തില്‍ കുമ്മനം ട്വിറ്ററില്‍ വീഡിയോ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികതയുടെ കാര്യത്തില്‍ തുടക്കം മുതല്‍ സംശയങ്ങള്‍ ഉര്‍ന്നിരുന്നു. കുമ്മനം ചെയ്തത് നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്നും വേണ്ടി വന്നാല്‍ കേസെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറയുകയയും ചെയ്തിരുന്നു. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കുമ്മനത്തിനെതിരെ കേസെടുത്തത്. കണ്ണൂര്‍ എസ്പിയാണ് കേസന്വേഷിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി