കേരളം

തിരുവനന്തപുരം ആശുപത്രിയില്‍ ആരോഗ്യമന്ത്രിയുടെ മിന്നല്‍ പരിശോധന

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മിന്നല്‍ പരിശോധന നടത്തി ആരോഗ്യമന്ത്രി കെകെ ശൈലജ. നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പരിശോധന. പനി പടരുന്ന സാഹചര്യത്തിലും ഡോക്ടര്‍മാരും ജീവനക്കാരും യഥാസമയം ആശുപത്രിയില്ലെത്തുന്നില്ലെന്നും ആശുപത്രി വൃത്തിയാക്കുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നുമായിരുന്നു പരാതികള്‍.

രോഗികളുമായി നേരിട്ട് സംസാരിച്ചായിരുന്നു മന്ത്രിയുടെ പരിശോധന. പരാതിയില്‍ ലഭിച്ച കാര്യങ്ങള്‍ ശരിവെക്കുന്ന രീതിയിലായിരുന്നു കാര്യങ്ങള്‍. തുടര്‍ന്ന് മന്ത്രിയില്‍ ആശുപത്രി സൂപ്രണ്ട് ഉള്‍പ്പെടയുള്ളവര്‍ക്ക് പരസ്യമായി പഴികേള്‍ക്കേണ്ടി വന്നു.

ഇതിന്‌ശേഷം ആശുപത്രി പരിസരത്ത് നടത്തിയ പരിശോധനയില്‍ ഒരു ഭാഗത്ത് മദ്യകുപ്പികളും കണ്ടെത്തി. രോക്ഷാകുലയായ മന്ത്രി സുരക്ഷാ ജീവനക്കാരെയും അധികൃതരെയും വിളിച്ച് 24 മണിക്കൂറിനകം ആശുപത്രി വൃത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കി. ആശുപത്രിയില്‍ രോഗികള്‍ മദ്യപാനം തടയേണ്ട ഉത്തരവാദിത്തം ഉദ്യോഗസ്ഥരുടെ കടമയാണെന്നും ഓര്‍മ്മിപ്പിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പനി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതില്‍ താഴെത്തട്ടിലെ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയെന്നും മന്ത്രി വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

400 കടന്ന് കോഹ്‌ലിയുടെ മുന്നേറ്റം

വോട്ടെടുപ്പ് വൈകിയത് കൃത്യത ഉറുപ്പുവരുത്താനുള്ള ഉദ്യോഗസ്ഥ ജാഗ്രത മൂലം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

'എന്നെ എമിലി എന്ന് വിളിക്കൂ'; യഥാര്‍ത്ഥ പേരിനോടുള്ള ഇഷ്ടം പറഞ്ഞ് എമ്മ സ്റ്റോണ്‍

'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'