കേരളം

മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം ആര്‍. ബാലകൃഷ്ണപ്പിള്ളയ്ക്ക് നല്‍കിയ ഇടതുപക്ഷത്തെ പരിഹസിച്ച് ജോയ്മാത്യുവിന്റെ പോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആര്‍. ബാലകൃഷ്ണപ്പിള്ളയെ മുന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കിയ മന്ത്രിസഭാ തീരുമാനം വന്നതുമുതല്‍ സോഷ്യല്‍മീഡിയയില്‍ ട്രോളുകളുടെയും പഴയ പോസ്റ്റുകള്‍ റീപോസ്റ്റു ചെയ്തും ബഹളമയമായിരുന്നു. നടന്‍ ജോയ് മാത്യു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഈ നടപടിയെ പരിഹസിക്കുന്നു.

''കമ്മ്യൂണിസത്തിന്റെ ഉദാത്ത മാതൃകകള്‍

'മനുഷ്യര്‍ പരസ്പരം സ്‌നേഹിക്കുകയും അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കുകയും ചെയ്യുന്ന ഒരു കാലമാണു കമ്മ്യൂണിസം 'എന്നത് ചുരുങ്ങിയ പക്ഷം ഇപ്പോള്‍ കേരളത്തിലെങ്കിലും ബോദ്ധ്യമായി. അഴിമതി മുഖ്യ വിഷയമാക്കി പരസ്പരം പോരടിച്ചുകഴിഞ്ഞിരുന്ന രാഷ്ട്രീയ വൈരികളായ വി എസ് അച്യുതാനന്ദനും ആര്‍ ബാലകൃഷണപിള്ളക്കും തുല്ല്യ പദവി. അതും ക്യാബിനറ്റ് റാങ്കില്‍ പതിനാലു പേരോളം വരുന്ന പേഴ്‌സണല്‍ സ്റ്റാഫും സ്‌റ്റേറ്റ് കാറും നല്‍കുക വഴി പരസ്പര സ്‌നേഹത്തിന്റെ മാതൃക ലോകത്തിനുമുമ്പില്‍ കാഴ്ചവെച്ച് കമ്മ്യൂണിസ്റ്റ് വിരുദ്ധരെ മലര്‍ത്തിയടിച്ച കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് അഭിവാദ്യങ്ങള്‍. ഇനി ആരാണു ആദ്യം കച്ചേരി തുടങ്ങുക എന്ന് മാത്രമെ സദസ്യര്‍ക്ക് അറിയേണ്ടതുള്ളൂ.''

മറ്റൊരു പോസ്റ്റ് മൂന്നാര്‍ മുന്‍ ദൗത്യസംഘത്തലവനായ കെ. സുരേഷ്‌കുമാര്‍ ഐ.എ.എസിന്റേതായിരുന്നു.
ക്യാബിനറ്റ് പദവിയുള്ള ചെയര്‍മാന്മാര്‍ സത്യപ്രതിജ്ഞ ചെയ്യണമെന്നുണ്ടെങ്കില്‍ ഇടമലയാര്‍ കേസില്‍ വാദിയായ അച്യുതാനന്ദനും പ്രതിയായ ബാലകൃഷ്ണപ്പിള്ളയ്ക്കും അന്നത്തെ ജഡ്ജിയായിരുന്ന ഗവര്‍ണ്ണര്‍ പി. സദാശിവം സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്ന രംഗത്തെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് പരിഹസിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ