കേരളം

കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തില്ല; മെയ് 30ന് നരേന്ദ്ര മോദി വിദേശത്ത് 

സമകാലിക മലയാളം ഡെസ്ക്

ന്യുഡല്‍ഹി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തില്ല. മെട്രോ ഉദ്ഘാടം നടത്താന്‍ തീരുമാനിച്ച മെയ് 30ന് പ്രധാനമന്ത്രി യൂറോപ് പര്യടനത്തിലായത് കൊണ്ടാണ് ഉദ്ഘാടനത്തിന് പങ്കെടുക്കാന്‍ കഴിയാത്തത്. 29ന് പുറപ്പെടുന്ന പ്രധാനമന്ത്രി മടങ്ങിയെത്തുന്നത് ജൂണ്‍ നാലിനാണ്. ജൂണ്‍ അഞ്ച്,ആറ് തീയതികളില്‍ അവധിയുണ്ടെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നതായി സൂചനകള്‍ ലഭിക്കുന്നു. 


മെയ് 30ന് മെട്രോ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് അറിയിച്ചത്. പ്രധാനമന്ത്രിക്ക് എത്താന്‍ കഴിയില്ലെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്നും കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 

പ്രധാനമന്ത്രി ചടങ്ങിന് എത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ പ്രധാനമന്ത്രിക്കായി അനന്തമായി കാത്തിരിക്കാനാവില്ല. എന്തെങ്കിലും കാരണവശാല്‍ പ്രധാനമന്ത്രിക്ക് ചടങ്ങിന് എത്താന്‍ കഴിയാതിരുന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മെട്രൊ ഉദ്ഘാടനം ചെയ്യും. മന്ത്രി പറഞ്ഞു. 

സര്‍ക്കാരിന്റെ ഒന്നാംവാര്‍ഷികത്തോട് അനുബന്ധിച്ച് മെട്രൊയുടെ ഉദ്ഘാടനം നടത്തണമെന്ന് സര്‍ക്കാരിനു താത്പര്യമുണ്ട്. പ്രധാനമന്ത്രിയുടെ സമയം ഉറപ്പാക്കാനായിട്ടില്ലെങ്കിലും ഉദ്ഘാടന തീയതി പ്രഖ്യാപിച്ചതില്‍ ഈ താത്പര്യമാണെന്നു വ്യക്തം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

പത്താംക്ലാസില്‍ 99.47 ശതമാനം വിജയം; ഐസിഎസ് ഇ, ഐഎസ് സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു

'അമിതാഭ് ബച്ചന്‍ കഴിഞ്ഞാല്‍ ആളുകള്‍ ഏറ്റവും സ്‌നേഹിക്കുന്നത് എന്നെ': കങ്കണ റണാവത്ത്

'ആ തീരുമാനം തെറ്റ്, ടീമിന് ഗുണം ചെയ്യില്ല'; ധോനി കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പഠാന്‍

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ശ്രദ്ധിക്കേണ്ട അഞ്ചുകാര്യങ്ങൾ