കേരളം

തൃശൂര്‍ ടോള്‍പ്ലാസയില്‍ ചര്‍ച്ചകളെല്ലാം കാറ്റില്‍ പറത്തി അധികൃതര്‍; പോലീസില്ല, വാഹനങ്ങളുടെ നീണ്ടനിര: സുരഭിലക്ഷ്മിയുടെ ലൈവ് പ്രതിഷേധം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ ടോള്‍പ്ലാസയില്‍ അഞ്ചില്‍ കൂടുതല്‍ വാഹനങ്ങള്‍ ഒരേ നിരയില്‍ വന്നാല്‍ ടോള്‍ പിരിക്കാതെ കടത്തിവിടണമെന്ന ധാരണയുണ്ടാക്കി ദിവസങ്ങള്‍ കഴിയുംമുന്നേ നീണ്ടനിരയുണ്ടായിട്ടും വാഹനങ്ങള്‍ കടത്തിവിടാതെ അധികൃതര്‍. പ്രതിഷേധവുമായി നടി സുരഭിലക്ഷ്മി.
ദിവസങ്ങള്‍ക്കുമുമ്പാണ് ടോള്‍പ്ലാസയില്‍ ഗതാഗതക്കുരുക്കുണ്ടാക്കിയുള്ള ടോള്‍ പിരിവ് ചര്‍ച്ചയായത്. തുടര്‍ന്ന് എഡിഎമ്മിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അഞ്ച് വാഹനങ്ങളില്‍കൂടുതലെത്തിയാല്‍ ടോള്‍പിരിക്കാതെ കടത്തിവിടണമെന്ന് ധാരണയായിരുന്നു. കൂടാതെ പോലീസുകാരെ ഇവിടെ നിയോഗിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും പാലിക്കാതെ വാഹനങ്ങള്‍ നിരനിരയായി എത്തിയപ്പോഴാണ് നടി സുരഭി ലക്ഷ്മി പ്രതിഷേധവുമായി ഫെയ്‌സ്ബുക്കില്‍ ലൈവിലെത്തിയത്.
ബാക്കിയെല്ലാം ലൈവ് വീഡിയോ പറയും:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ