കേരളം

ലിംഗഛേദത്തിനു പകരം ആ പെണ്‍കുട്ടി പൊലീസിനെ സമീപിക്കണമായിരുന്നു: ശശി തരൂര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ലൈംഗികാതിക്രമത്തില്‍ സഹികെട്ട് സന്യാസിയുടെ ലിംഗഛേദം നടത്തുന്നതിനു പകരം പെണ്‍കുട്ടിക്ക് പൊലീസിനെ സമീപിക്കാമായിരുന്നെന്ന് ശശി തരൂര്‍ എംപി. ഇത്തരം നീതി നടപ്പാക്കലില്‍ സന്തോഷം തോന്നുമെങ്കിലും നിയമം കൈയിലെടുക്കുന്നതിനു പകരം പൊലീസിനെ സമീപിക്കുകയായിരുന്നു അഭികാമ്യമെന്ന് ശശി തരൂര്‍ പ്രതികരിച്ചു. 

എല്ലാവരേയും പോലെ തനിക്കും ആ പെണ്‍കുട്ടിയോട് അനുതാപമുണ്ട്. പക്ഷേ, നീതി നടപ്പാകുന്ന ഒരു സമൂഹമില്ലെങ്കില്‍ ഒരാള്‍ മാത്രമല്ല, എല്ലാവരും കൈയില്‍ കത്തിയുമായി നടക്കേണ്ടി വരുമെന്ന് ടെലിവിഷന്‍ ചാനലിനോടു പ്രതികരിക്കവേ ശശി തരൂര്‍ ചൂണ്ടിക്കാട്ടി. 

സന്യാസിയുടെ ലിംഗഛേദം നടത്തിയ പെണ്‍കുട്ടിയുടെ നടപടിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. പെണ്‍കുട്ടിയുടെ നടപടി ധീരവും ഉദാത്തവും ആണെന്നായിരുന്നു പിണറായിയുടെ പ്രതികരണം. മന്ത്രി മെഴസിക്കുട്ടിയമ്മയും പെണ്‍കുട്ടിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍