കേരളം

സര്‍ക്കാറിന്റെ ജനപിന്തുണ കാണുമ്പോള്‍ പ്രതിപക്ഷത്തിന് വെപ്രാളം; ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:പിണറായി സര്‍ക്കാറിന്റെ ഒന്നാംവാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിനെതിരെ ആരോപണങ്ങളുന്നയിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്.സര്‍ക്കാറിന്റെ ജനപിന്തുണ കാണുമ്പോള്‍ പ്രതിപക്ഷത്തിന് വെപ്രാളമാണെന്ന് മുഖ്യമന്ത്രി ഓഫീസ് പറയുന്നു. പ്രതിപക്ഷത്തിന്റെ കുറ്റപത്രം ബാലിശവും യുക്തിരഹിതവുമാണ്. അഴിമതിയുടെ ജീര്‍ണ്ണ സംസ്‌കാരം ഇല്ലാതാക്കിയെന്ന വാദം പ്രതിപക്ഷ നേതാവ് നിഷേധിച്ചില്ല.ചെന്നിത്തലയുടെ ആരോപണങ്ങള്‍ പൊള്ളത്തരമാണെന്ന് മനസ്സിലാക്കാന്‍ ഇതുമതിയെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
 

ഒന്നും എടുത്തുകാട്ടാനില്ലാതെ, വാചകമടി മാത്രം നടത്തുന്ന സര്‍ക്കാരാണ് പിണറായി വിജയന്റേതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.
സിപിഐ സിപിഎം തര്‍ക്കം ഭരണത്തെ ബാധിച്ചുവെന്ന് ചെന്നിത്തല ആരോപിച്ചു. സര്‍ക്കാരിന് കൂട്ടുത്തരവാദിത്തമില്ല. അധികാരം മുഖ്യമന്ത്രിയില്‍ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അകന്നുപോയതായും രമേശ് ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉയര്‍ത്തിക്കാട്ടി പദ്ധതികളെല്ലാം യുഡിഎഫിന്റേതാണ്. കൊച്ചി മെട്രൊ, കണ്ണൂര്‍ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം എന്നിവയെല്ലാം യുഡിഎഫിന്റെ പദ്ധതികളാണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഭരിച്ചിട്ടും ഒരു പദ്ധതി പോലും സര്‍ക്കാരിന് എടുത്തുകാട്ടാനില്ല. എല്ലാം കിഫ്ബിയിലൂടെ നടക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത. കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാണെന്ന് നിയമസഭയ്ക്ക് അകത്തും പുറത്തും യുഡിഎഫ് ചൂണ്ടിക്കാട്ടിയതാണെന്ന് ചെന്നിത്തല പറഞ്ഞു.

അഴിമതി കേസിലെ വാദിക്കും പ്രതിക്കും ക്യാബിനറ്റ് റാങ്ക് നല്‍കിയതാണ് പിണറായി സര്‍ക്കാരിന്റെ നേട്ടം. ആര്‍ ബാലകൃഷ്ണപിള്ളയ്ക്കും അദ്ദേഹത്തിനെതിരെ കേസ് നടത്തിയ വിഎസ് അച്യുതാനന്ദനും സര്‍ക്കാര്‍ ക്യാബിനറ്റ് റാങ്ക് നല്‍കി. ഇപ്പോള്‍ വിഎസ് ഒരു പ്രതികരണത്തിനു പോലും മുതിരുന്നില്ലെന്ന് ചെന്നിത്തല പറഞ്ഞു.

വിദ്യാഭ്യാസ രംഗത്ത് എന്തൊക്കെയോ ചെയ്തതായാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഒന്നും നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. വാചകമടി മാത്രമാണ് ഈ സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഈ കുറ്റപ്പെടുത്തലുകള്‍ക്ക മറുപടിയായിട്ടാണ് പിണറായി വിജയന്‍ രംഗത്തെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു