കേരളം

വിഴിഞ്ഞം: സിഎജി റിപ്പോര്‍ട്ട് ഗൗരവമുള്ളത്, പരിശോധിക്കുമെന്നു മാത്രമേ പറയാനാവൂ എ്ന്ന് പിണറായി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം കരാറിലെ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട് ഗൗരവമുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗൗരവമായി പരിശോധിക്കേണ്ട വിഷയങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നു മാത്രമേ ഇപ്പോള്‍ പറയാനാവു എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

വിഴിഞ്ഞം കരാര്‍ പൊളിച്ചെഴുതണമെന്ന് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. നിയമസഭയില്‍ സബ്മിഷനായാണ് വിഎസ് ഇക്കാര്യം ഉന്നയിച്ചത്. ഇതിനു നല്‍കിയ മറുപടിയില്‍ ഇക്കാര്യം സര്‍ക്കാര്‍ തലത്തില്‍ കൂടിയാലോചന നടത്തി മാത്രമേ പറയാനാവൂ എന്നായിരുന്നു തുറമുഖവകുപ്പു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. ഇതിനു പിന്നാലെയാണ് കരാറില്‍ വ്യാപക ക്രമക്കേടുണ്ടെ ന്നു ചൂണ്ടിക്കാട്ടി സിഎജി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

പദ്ധതിപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോവുന്ന ഘട്ടത്തില്‍ കരാര്‍ പൊളിച്ചെഴുതുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍ എന്നാണ് സൂചന. നിയമസഭയില്‍ മുഖ്യമന്ത്രി നടത്തിയ പരാമര്‍ശത്തില്‍ വ്യക്തമാവുന്നത് ഇതാണ്. സിഎജിയുടെ കണ്ടെത്തലുകള്‍ ഗൗരവമുള്ളതെന്നു ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കരാര്‍ പൊളിച്ചെഴുതുന്നതിനുളള സാധ്യത ആരായുമെന്ന സൂചന നല്‍കിയതേയില്ല. പരിശോധിക്കാന്‍ സംവിധാനമൊരുക്കും എന്നു മാത്രമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. നേരത്തെയും ഇക്കാര്യത്തില്‍ സമാനമായ പ്രതികരണമാണ് മുഖ്യമന്ത്രി നടത്തിയത്.

വിഴിഞ്ഞം കരാര് പൊളിച്ചഴുതിയ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കണം എന്നായിരുന്നു വിഎസ് ആവശ്യപ്പെട്ടത്. എന്നാല്‍ കരാര്‍ പ്രകാരം പ്രാരംഭപ്രവൃത്തികള്‍ ആരംഭിച്ച സാഹചര്യത്തില്‍ ഇതിനെക്കുറിച്ച് ചര്‍ച്ച വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. അടുത്ത ദിവസം പദ്ധതിയുടെ പൈലിങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു