കേരളം

പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്ന്; പ്രതിഷേധവുമായി സെക്രട്ടേറിയേറ്റ് വളഞ്ഞ് പ്രതിപക്ഷ സംഘടനകള്‍ 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ഇന്ന്. ആഘോഷങ്ങള്‍ വൈകുന്നേരം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. വിപുലമായ പരിപാടികളാണ് ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ പിണറായി സര്‍ക്കാര്‍ ജനദദ്രോഹ സര്‍ക്കാരാണന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. അതിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസും ബിജെപി യുവജന സംഘടന യുവമോര്‍ച്ചയും നടത്തുന്ന രാപ്പകല്‍ സമരം സെക്രട്ടേറിയേറ്റിന് മുന്നില്‍ ആരംഭിച്ചു. കോണ്‍ഗ്രസ് എല്ലാ ജില്ലകളിലും പ്രചരണ പരിപാടികളും നടത്തുന്നുണ്ട്. സെക്രട്ടേറിയേറ്റിന് മുന്നില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 

സമരത്തില്‍ പങ്കെടുക്കാന്‍ പ്രവര്‍ത്തകര്‍ ഇന്നലെ തന്നെയെത്തിയിരുന്നു. സെക്രട്ടേറിയേറ്റിന്റെ ഒരു ഗേറ്റും തുറക്കാന്‍അനുവദിക്കില്ല എന്നാണ് സമരക്കാര്‍ പറയുനനത്. നാല് ഗേറ്റുകലും പ്രവര്‍ത്തകര്‍ ഉപരോധിച്ചിരിക്കുകയാണ്. ഒരു വശത്തെ റോഡ് പൂര്‍ണ്ണമായും ഉപരോധിച്ചിരിക്കുകയാണ്. ഇത് ഗതാഗത കുരുക്കും സൃഷ്ടിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞിരുന്നു.എന്നാല്‍ അതിനെതിരെ അന്നുതന്നെ രംഗത്തെത്തിയ പ്രതിപക്ഷം പിണറായി സര്‍ക്കാര്‍ ജനദ്രോഹ സര്‍ക്കാരാണെന്ന് ആരോപിച്ചു. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ