കേരളം

വിഴിഞ്ഞം പദ്ധതി: കരാര്‍ വ്യവസ്ഥകള്‍ പരിശോധിക്കും; നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലാതെ: മുഖ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി കരാര്‍ വ്യസ്ഥകള്‍ വിശദമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതി കാര്‍പ്രകാരം സംസ്ഥാനത്തിന് വലിയ നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലുണ്ടായത്.
വിവിധ തലങ്ങളില്‍ പരിശോധന ആവശ്യമാണെന്നും ഇതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചശേഷം മറ്റുള്ള കാര്യങ്ങളെല്ലാം വിശദമായിത്തന്നെ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ കരാറില്‍ നിന്നും പിന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. സമയബന്ധിതമായിത്തന്നെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച ആവശ്യമാണെന്ന് സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത