കേരളം

ചീഞ്ഞ ഉള്ളിയുടെ ഫോട്ടോയിട്ട് ബല്‍റാം, കോളാമ്പിയുടെ ചിത്രമിട്ട് സുരേന്ദ്രന്‍ 

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കശാപ്പു നിരോധനത്തിനെതിരേ തൃത്താല എംഎല്‍എ വിടി ബല്‍റാം പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിനെതിരേ കെ സുരേന്ദ്രന്റെ മറുപടി. മറുപടി നല്‍കി ബല്‍റാമും. കശാപ്പു നിരോധനത്തിനെതിരേ 'ഡാ മലരേ, കാളേടെ മോനേ.. ഈ നാട്ടില്‍ എല്ലാവര്‍ക്കും വിശപ്പടക്കാന്‍ വല്ലതും കിട്ടുന്നുണ്ടോന്ന് ആദ്യം നോക്ക്' എന്നാണ് ബല്‍റാം പോസ്റ്റിട്ടത്.

ബല്‍റാമിന്റെ മാനസിക നില തകരാറിലായിട്ടുണ്ടെന്നും ചികിത്സ നല്‍കണമെന്നും സുരേന്ദ്ര തൃശൂരില്‍ പറഞ്ഞു. ഒരു എംഎല്‍എ ആയിട്ടു കൂടി ഇത്രയും മ്ലേച്ഛമായ ഭാഷയിലാണ് പ്രതികരിച്ചത്. അതിനുള്ള മറുപടി വാക്കുകള്‍ കൊണ്ടല്ലെന്നും എങ്ങനെ നല്‍കണമെന്ന് അറിയാത്തതുകൊണ്ടല്ലെന്നും സുരേന്ദ്ര പറഞ്ഞു.
എംഎല്‍എയുടെ സംസ്‌കാരമാണ് അത്.സൂക്ഷിച്ച് വേണം പെരുമാറാന്‍. പ്രധാനമന്ത്രിക്കെതിരെ തെമ്മാടി ഭാഷ ഉപയോഗിച്ചാല്‍ ഞങ്ങളുടെ ചെറുപ്പക്കാരുടെ ഞരമ്പുകളില്‍ ഓടുന്നത് രക്തമാണെന്ന് ഓര്‍മവേണം. അവര്‍ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് പറയാന്‍ പറ്റില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍, ചുമ്മാ തൊലിച്ച് കളയാം എന്നല്ലാതെ വേറെ ഗുണമൊന്നുമില്ലെന്നും അതുകൊണ്ടുതന്നെ മറുപടി അര്‍ഹിക്കുന്നില്ലെന്നും ചീഞ്ഞ ഉള്ളിയുടെ ഫോട്ടോയോടൊപ്പം ബല്‍റാം സുരേന്ദ്രന് മറുപടിയായി പോസ്റ്റിട്ടു.

ഇതിനു മറുപടിയായി സുരേന്ദ്രന്‍ മാലിന്യജല്പനം. തുപ്പക്കോളാന്പി എന്ന ക്യാപ്ഷനോടെ ഒരു കോളാമ്പിയുടെ ചിത്രമാണ് പോസ്റ്റ് ചെയ്ത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു