കേരളം

ബിജെപി ഓഫീസിന്റെ മുന്നില്‍ വരെ ബീഫ് ഫെസ്റ്റ്; പ്രതിഷേധം വ്യാപകം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കാര്‍ഷികാവശ്യങ്ങള്‍ക്കല്ലാതെ കന്നുകാലികളെ വില്‍പ്പന നടത്താനുള്ള അനുമതി നിഷേധിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ വ്യാപകമായ പ്രതിഷേധം. കൊച്ചിയില്‍ ബിജെപി ഓഫീസിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബീഫും പൊറോട്ടയും കഴിച്ച് പ്രതിഷേധിച്ചു.

ഫോട്ടോ: മില്‍ട്ടണ്‍ ആന്റണി
ബിജെപി പ്രവര്‍ത്തകര്‍ സ്ഥലത്തുണ്ടായിരുന്നില്ല. പ്രതിഷേധപ്രകടനം നടത്തി യൂത്ത് കോണ്‍ഗ്രസുകാര്‍ പിന്‍വാങ്ങിയതിനുപിന്നാലെ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ പോലീസും യൂത്ത് കോണ്‍ഗ്രസും തമ്മില്‍ ഒത്തുകളിച്ചതാണെന്ന് കുറ്റപ്പെടുത്തി.

ഫോട്ടോ: മില്‍ട്ടണ്‍ ആന്റണി

ഇതേസമയം ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് എന്നിവര്‍ പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത