കേരളം

ബീഫ് നിരോധനം പാവപ്പെട്ട മുസ്ലീംങ്ങളെയും ദളിതരെയും ലക്ഷ്യം വെച്ചുള്ളത്; എകെ ബാലന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗോവധ നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ബാധിക്കാന്‍ പോകുന്നത് പാവപ്പെട്ട മുസ്ലീംങ്ങളെയും  ദളിതരെയുമാണെന്ന് മന്ത്രി എകെ ബാലന്‍. ന്യൂനപക്ഷങ്ങളെ തുടക്കം തൊട്ടേ ഗോവധനിരോധനത്തിന്റെ പേരില്‍ മുള്‍മുനയില്‍ നിര്‍ത്തിയ കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ തുകല്‍ വ്യവസായം ചെയ്യുന്ന ലക്ഷക്കണക്കിന് ദളിതരെയാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് എകെ ബാലന്‍ പറഞ്ഞു.

ഭക്ഷണവും, തൊഴിലും ലഭിക്കാതെ അടിസ്ഥാന ജനവിഭാഗങ്ങളും, ന്യൂനപക്ഷങ്ങളും പട്ടിണിയിലാവാന്‍ പോവുകയാണ്. ഇത് ഭരണഘടനാ വിരുദ്ധമാണ്. മനുഷ്യന്റെ ജീവിക്കാനും തൊഴിലെടുക്കാനുമുള്ള അവകാശത്തിന് നേരെയുള്ള വെല്ലുവിളിയാണ് ഈ ഉത്തരവെന്നും അദ്ദേഹം പറഞ്ഞു. 

കുറഞ്ഞ വിലയില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭ്യമായ പോഷകാഹാരമാണ് മാംസം. ലക്ഷക്കണക്കിന് ദളിതരാണ് ഈ രാജ്യത്ത് തുകല്‍ വ്യവസായവുമായി ബന്ധപ്പെട്ട് ജീവിക്കുന്നത്. പാവപ്പെട്ട ജനങ്ങളെയോര്‍ത്ത് പ്രധാനമന്ത്രി ഈ ഉത്തരവ് പിന്‍വലിക്കണമെന്നും എകെ ബാലന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

മന്ത്രി എകെ ബാലന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍