കേരളം

വിഴിഞ്ഞം കരാറില്‍ മാറ്റം വരുത്തണം; ദേശീയ ഏജന്‍സി അന്വേഷിക്കണമെന്നും വിഎസ്

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വിഴിഞ്ഞം കരാറില്‍ മാറ്റം വരുത്തണമെന്നും നേരത്തെ അദാനിയുമായി കരാര്‍ ഉണ്ടാക്കിയതിനെക്കുറിച്ച് ദേശീയ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. ജുഡീഷല്‍ അന്വേഷണ നീക്കം സ്വാഗതാര്‍ഹമാണ്. സിറ്റിങ് ജഡ്ജിയെ കിട്ടിയില്ലെങ്കില്‍ അന്വേഷണം വിശ്വാസ്യതയുള്ള ദേശീയ ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
സംസ്ഥാനത്തിനു കനത്ത നഷ്ടമുണ്ടാക്കിയ വിഴിഞ്ഞം കരാറില്‍ മാറ്റം വരുത്തണമെന്നും വിഎസ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

വിഴിഞ്ഞം കരാറില്‍ സംസ്ഥാനത്തിനു കനത്ത നഷ്ടമുണ്ടായെന്ന സിഎജി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ജുഡീഷ്യല്‍ അന്വേഷണം നടത്തുന്ത് പരിഗണിക്കുമെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതിനു പിറകേയാണ് വിഎസിന്റെ പ്രതികരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ